ഇന്ദിരാഗാന്ധിക്കുണ്ടാക്കാനാകാത്ത നേട്ടം കൊയ്തതായി മോദി, അന്ന് 18, ഇന്ന് 19

ഇന്ദിരാ ഗാന്ധിക്കുണ്ടാക്കാനാവാത്ത നേട്ടം പാര്‍ട്ടി കൊയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആദ്യമായി ബി.ജെ.പി പാര്‍ലമെന്റെംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് വികാരപരമായി മോദി പാര്‍ട്ടിയുടെ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞത്.

“ഇതൊരു മഹത്തായ വിജയമാണ്. ഇപ്പോള്‍ നമ്മള്‍ 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ഇന്ദിരാ ഗാന്ധി അധികാരത്തിലിരുന്നപ്പോള്‍ പരമാവധി 18 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്നത്.” 1984 ല്‍ രണ്ട് സീറ്റുമായി തുടങ്ങിയ പാര്‍ട്ടിയുടെ ജൈത്രയാത്രയെ കുറിച്ചും മോഡി പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളേയും പിന്നീട് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനേയും കുറിച്ച് മോഡി മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ കൂട്ടുഭരണമുള്‍പ്പെടെ രാജ്യത്ത് 19 സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്നത്. ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആറാം പ്രാവശ്യവും ബി.ജെ.പി വിജയിച്ചിരുന്നു. ഒപ്പം ഹിമാചല്‍ പ്രദേശും കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.

Latest Stories

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്