ഇന്ത്യക്കാര്‍ അടിയന്തരമായി കീവ് വിടണം; നിര്‍ദ്ദേശവുമായി എംബസി

റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഇന്ന് തന്നെ കീവ് വിടണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി. ട്രെയിനോ അല്ലെങ്കില്‍ ലഭ്യമാകുന്ന മറ്റു യാത്രാമാര്‍ഗങ്ങളോ ഉപയോഗിച്ച് എത്രയും പെട്ടെന്ന് കീവില്‍ നിന്ന് മാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഖേഴ്‌സന്‍ നഗരം പൂര്‍ണമായും റഷ്യ പിടിച്ചെടുത്തു. കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ നീക്കത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കീവില്‍ നിന്നൊഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മടക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുമായി കേന്ദ്ര മന്ത്രിമാര്‍ ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് പോകും.റൊമേനിയ, മാള്‍ഡോവ എന്നിവിടങ്ങള്‍ ജ്യോതിരാദിത്യ സിന്ധ്യ സന്ദര്‍ശിക്കും. സ്ലോവാക്യയിലേക്ക് കിരണ്‍ റിജ്ജുവും ഹംഗറിയിലേക്ക് ഹര്‍ദീപ് സിംഗ് പുരിയും പോകും. പോളണ്ടിലെ രക്ഷാദൗത്യത്തിന്റെ ചുമതല വികെ സിംഗിനാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ