"ഇന്ത്യക്കാർ നിഷ്കളങ്കർ, എന്തും വിശ്വസിക്കും": കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിച്ച് പി. ചിദംബരം

വിവിധ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന അവകാശവാദങ്ങൾ വിശ്വസിക്കുന്ന ഇന്ത്യൻ ജനതയെ പോലെ നിഷ്കളങ്കരായവരെ താൻ വേറെ എവിടെയും കണ്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.

“ഇന്ത്യൻ ജനതയെ പോലെ നിഷ്കളങ്കരായവരെ ഞാൻ കണ്ടിട്ടില്ല. എന്തെങ്കിലും പത്രത്തിൽ അച്ചടിച്ചു വന്നാൽ നമ്മൾ അത് വിശ്വസിക്കുന്നു, നമ്മൾ എന്തും വിശ്വസിക്കുന്നു.” ഒരു സാഹിത്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു, മുൻ കേന്ദ്രമന്ത്രി.

രാജ്യത്ത് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്നും ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങൾക്കും വേണ്ടി ശൗചാലയങ്ങൾ നിർമ്മിച്ചെന്നുമുള്ള അവകാശവാദങ്ങൾ വിശ്വസിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കാര്യവും ഇതു തന്നെയാണ്, (പ്രധാൻ മന്ത്രി ജന ആരോഗ്യ പദ്ധതി കേന്ദ്രത്തിന്റെ പ്രധാന ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്), അദ്ദേഹം ആരോപിച്ചു.

പദ്ധതി പ്രകാരം ഡൽഹിയിലെ തന്റെ ഡ്രൈവറുടെ പിതാവിന് ശസ്ത്രക്രിയ നടക്കേണ്ടതായിരുന്നു എന്നാൽ അത് ചെയ്യാൻ കഴിഞ്ഞില്ല അദ്ദേഹം പറഞ്ഞു.

“ആയുഷ്മാൻ കാർഡ് ഉണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് (കാർ ഡ്രൈവർ) ചോദിച്ചു, അദ്ദേഹം ഒരു കാർഡ് കാണിച്ചു, അത് (ആശുപത്രിയിലേക്ക്) കൊണ്ടുപോകാൻ ഞാൻ പറഞ്ഞു. ആശുപത്രികൾ തോറും അദ്ദേഹം അത് കാണിച്ചു, എന്നാൽ ആശുപത്രി അധികൃതർ പറഞ്ഞത്, അത്തരത്തിലുള്ള ഒന്നിനെ കുറിച്ചും അറിയില്ലെന്നാണ് (ആയുഷ്മാൻ സ്കീം) ആയുഷ്മാൻ പദ്ധതി ഇന്ത്യയിലാകെ എത്തിയിട്ടുണ്ടെന്നാണ് എന്നിട്ടും നമ്മൾ വിശ്വസിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

“ഏതെങ്കിലും രോഗത്തിന് പണം മുടക്കാതെ തന്നെ ആയുഷ്മാൻ പദ്ധതി പ്രകാരം ചികിത്സിക്കാം എന്ന് നമ്മൾ വിശ്വസിക്കുന്നു. നമ്മൾ നിഷ്കളങ്കരാണ്,” ചിദംബരം പറഞ്ഞു.

നിരവധി വാർത്തകളും ഡാറ്റയും സത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍