'രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യും'; എക്സ് പോസ്റ്റുമായി ഇന്ത്യൻ ആർമി, തിരിച്ചടിച്ചതിന്റെ തെളിവായി വീഡിയോ

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ ആർമിയുടെ എക്സ് പോസ്റ്റ്. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് ആർമിയുടെ പോസ്റ്റ്. അതിർത്തിയിൽ ഇന്നലെ രാത്രിയിൽ നടത്തിയ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ഉള്ളടക്കമാണ് പോസ്റ്റ്.

ഇന്ത്യൻ ആർമിയുടെ എക്സ് പോസ്റ്റ്

ഓപ്പറേഷൻ സിൻഡൂർ

2025 മെയ് 08, 09 തീയതികളിലെ രാത്രിയിൽ പാക്കിസ്ഥാൻ സായുധ സേന പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങൾ നടത്തി. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് സൈന്യം നിരവധി വെടിനിർത്തൽ ലംഘനങ്ങളും (cease fire violations CFV) നടത്തി.

ഡ്രോൺ ആക്രമണങ്ങൾ ഫലപ്രദമായി പിന്തിരിപ്പിക്കുകയും CFVകൾക്ക് ഉചിതമായ മറുപടി നൽകുകയും ചെയ്തു.

ഇന്ത്യൻ ആർമി രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ട പദ്ധതികൾക്കും ശക്തമായി മറുപടി നൽകും.

പാകിസ്ഥാൻ മണ്ണിലെ ഭീകരതാവളങ്ങളും വ്യോമ പ്രതിരോധ സംവിധാനവുമടക്കം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങൾ കൃത്യതയോടെയായിരുന്നു എന്ന് തെളിയിക്കുന്നതിന്റെ വീഡിയോ അടക്കം എക്സ് അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് സൈന്യത്തിന്റെ പ്രതികരണം. തൊടുത്തുവിട്ട ഡ്രോൺ കൃത്യതയോടെ കെട്ടിടത്തിൽ പതിക്കുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ