യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരിധി റെയില്‍വേ ഉയര്‍ത്തി

ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഇനിമുതല്‍ ഒരുമാസം 24 ടിക്കറ്റുകളും ആധാറുമായി ബന്ധിപ്പിക്കാത്ത ഐഡി ഉപയോഗിച്ച് 12 ടിക്കറ്റും ബുക്ക് ചെയ്യാം.

ഇതുവരെ ആധാറുമായി ബന്ധിപ്പിച്ച ഐഡി ഉപയോഗിച്ച് ഒരുമാസം 12 ടിക്കറ്റും ആധാറുമായി ബന്ധിപ്പിക്കാത്ത ഐഡി ഉപയോഗിച്ച് ആറ് ടിക്കറ്റുമാണ് ബുക്ക് ചെയ്യാവുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കാനും അനധികൃത ടിക്കറ്റ് ബുക്കിംഗ കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് പുതിയ നടപടി.

ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരേ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്കും ഇത് സഹായകമാകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി