ആറ് പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ബ്രസീലിൽ; മോദി എത്തിയത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ, പഹൽഗാം ഭീകരാക്രമണവും പരാമർശിക്കണമെന്ന് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിൽ. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനയന് മോദി എത്തിയത്. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ബ്രസീൽ സ്വീകരിച്ചു. അർജൻറീനയിൽ നിന്നാണ് മോദി ബ്രസീലിൽ എത്തിയത്. ആറ് പതിറ്റാണ്ടിനുശേഷം ബ്രസീൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷൻ. ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്ന് മോദി ആവശ്യപ്പെടും. ബ്രിക്സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണവും പരാമർശിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഭീകരതയെ ചെറുക്കാനുള്ള അവകാശം ഊന്നിപറയണം എന്നും ഇന്ത്യയുടെ നിർദ്ദേശമുണ്ട്.

വൈകിട്ടും നാളെയുമായി അതിഥി രാജ്യങ്ങൾകൂടി പങ്കെടുക്കുന്ന യോഗങ്ങൾ നടക്കും. ബ്രിക്സ് സംയുക്ത പ്രസ്താവനയ്ക്ക് ഉച്ചകോടി അന്തിമരൂപം നല്കും. ഇന്നലത്തെ കൂടിക്കാഴ്ചയിൽ അർജന്റീനിയൻ പ്രസിഡൻറ് ഹാവിയർ മിലെയിയെ ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിച്ചു. പഹൽഗാം ആക്രമണത്തിനു ശേഷം അർജന്റീന നല്കിയ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ