ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്: ശിവസേന

ശിവസേന നേതാവ് സഞ്ജയ് റൗത്ത് പാർട്ടി മുഖപത്രമായ സാമ്നയിലെ ഒരു എഡിറ്റോറിയലിൽ തന്റെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തെക്കുറിച്ച് എഴുതുകയും അവിടെയുള്ള മുസ്ലീം ജനതയെ ഇന്ത്യയിലെ ജനതയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.

ഉസ്ബെക്കിസ്ഥാനിലെ മുസ്ലീങ്ങളിൽ നിന്ന് നമ്മുടെ [ഇന്ത്യൻ] മുസ്‌ലിംകൾക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് സാമ്‌ന എഡിറ്റോറിയൽ പറഞ്ഞു.

“ഉസ്ബെക്കിസ്ഥാനിലെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളാണ്, പക്ഷേ ബുർഖ [മൂടുപടം], താടി, മുസ്ലീം ഷെർവാനി അല്ലെങ്കിൽ ലുങ്കി എന്നിവയൊന്നും അവിടെ കാണുന്നില്ല. മുസ്ലീങ്ങളാണെങ്കിലും ഈ [ഉസ്ബെക്ക്] ആളുകൾ സ്വതന്ത്ര ചിന്താഗതിക്കാരും മതേതരരുമാണ്. ഇവിടെ ജനസംഖ്യ കുറവാണ്, പക്ഷേ ജനസംഖ്യ വർദ്ധിപ്പിക്കാൻ ആളുകൾ കുട്ടികളെ അണിനിരത്തുന്നില്ല. അവർ മറ്റ് മതങ്ങളുമായി ശത്രുത പുലർത്തുന്നില്ല” സഞ്ജയ് റൗത്ത് പറഞ്ഞു.

“ഉസ്ബെക്കിസ്ഥാനിലെ മുസ്ലീങ്ങൾ നല്ലവരാണെന്ന് അഭിപ്രായപ്പെട്ട സഞ്ജയ് റൗത്ത്, ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കന്റിൽ പള്ളികളും മദ്രസകളും ഇല്ലെന്നും പറഞ്ഞു. ആധുനികമായ സ്കൂളുകളും സർവ്വകലാശാലകളും ഉണ്ട്. വികസിത രാഷ്ട്രമായി മാറുന്നതിന് ഉസ്ബെക്കിസ്ഥാൻ ലോകത്തിന് വഴിതുറക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ സൗഹൃദം നിലനിർത്താൻ ലാൽ ബഹാദൂർ ശാസ്ത്രിയുടെ സ്മാരകവും, താഷ്‌കന്റിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡുമുണ്ടെന്ന് സഞ്ജയ് റൗത്ത് പറഞ്ഞു. “ഉസ്ബെക്കിസ്ഥാൻ ബാബറിനെ മറന്നിട്ടില്ല. അവർ അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്തുടനീളം ആഘോഷിക്കുന്നു. എന്നാൽ ബാബറിനെ ബഹുമാനത്തോടെ നോക്കാത്തതിൽ അവർ ഇന്ത്യയോട് അസ്വസ്ഥരല്ല,” അദ്ദേഹം പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്