പാകിസ്ഥാൻ അധീന കശ്മീരിനായി ഇന്ത്യൻ സൈന്യം സുസജ്ജം: കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്

പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) നടപടികൾക്ക് സൈന്യം എപ്പോഴും സുസജ്ജമാണെന്ന് ഇന്ത്യൻ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്.

“കരസേന എല്ലായ്പ്പോഴും തയ്യാറാണ് (സേന തോ ഹമേഷ തയ്യാർ റെഹ്തി ഹെ),” പി‌ഒ‌കെയിൽ‌ നടപടിക്ക് സേന തയ്യാറാണോ എന്ന ചോദ്യത്തിന് ജനറൽ റാവത്ത് എ‌എൻ‌ഐയോട് പറഞ്ഞു.

എന്നാൽ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് കരസേനാ മേധാവി വ്യക്തമാക്കി.

“സർക്കാർ ആണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശിക്കുന്നതു പോലെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കും,” അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ജമ്മു കശ്മീരിനെ ഇന്ത്യൻ സംസ്ഥാനമായി പരാമർശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ, “ഇത് കേട്ടതിനു ശേഷം ഞങ്ങൾ നിങ്ങളെ പോലെ വളരെ സന്തുഷ്ടരാണ്. ഇതാണ് സത്യം. ഇതാണ് യാഥാർത്ഥ്യം.” ബിപിൻ റാവത്ത് പ്രതികരിച്ചു.

” ജമ്മു കശ്മീരിൽ നടക്കുന്നത് അവിടുത്തെ ജനങ്ങളുടെ നന്മക്ക് വേണ്ടി ആണെന്ന് അവർ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. സർക്കാർ ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചു … ആർട്ടിക്കിൾ 370 റദ്ദാക്കി … ഇതെല്ലാം ജമ്മു കശ്മീരിനെ ഇന്ത്യയോടൊപ്പം സമന്വയിപ്പിക്കാൻ ചെയ്തതാണ്.” ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് കരസേനാ മേധാവി പറഞ്ഞു

ജമ്മു കശ്മീരിലെ നിവാസികൾ സുരക്ഷാ സേനയ്ക്കും ഭരണകൂടത്തിനും താഴ്‌വരയിൽ സമാധാനം സ്ഥാപിക്കാൻ അവസരം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 30 വർഷമായി അവർ ഭീകരതയെ നേരിടുന്നു. സമാധാന പ്രക്രിയയ്ക്ക് ഒരു അവസരം ഇപ്പോൾ അവർ നൽകണം. മുൻ വർഷങ്ങളിൽ അവർക്ക് ലഭിക്കാതെ പോയ കാര്യങ്ങൾ, സമാധാനത്തിലൂടെ തങ്ങൾക്ക് ലഭിച്ചതെങ്ങനെയാണെന്ന് അവർക്ക് മനസ്സിലാകും, അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു