2030ല്‍ യുഎസിനെയും ചൈനയെയും പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തും; വാഹന വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയത് സര്‍വകാല റെക്കോര്‍ഡ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ആഗോള വാഹന വിപണിയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് യുഎസും രണ്ടാം സ്ഥാനത്ത് നിലവില്‍ ചൈനയുമാണ് വിപണിയിലുള്ളത്.

യുഎസില്‍ 79 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തുള്ള ചൈന 48 ലക്ഷം കോടിയാണ് വാഹന വിപണിയില്‍ നിന്ന് നേടിയത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 22 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. 2024ല്‍ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോഡാണ് ഇന്ത്യയുടേത്.

4.3 മില്ല്യണ്‍ കാറുകളാണ് പോയ വര്‍ഷം ഇന്ത്യയില്‍ നിന്ന് നിരത്തുകളിലിറങ്ങിയത്. ഇതില്‍ തന്നെ 65 ശതമാനം എസ്യുവികളായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 20.5 മില്ല്യണിലെത്തി. ഇതും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ മാത്രമാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ 2.7 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുള്ളത്. 9,50,000 യൂണിറ്റായിരുന്നു 2024-ല്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന.

4.5 കോടി ആളുകള്‍ ഇന്ത്യയില്‍ വാഹന വിപണിയില്‍ ജോലി നോക്കുന്നുണ്ട്. വാഹന വിപണിയിലൂടെ ഖജനാവിലേക്കെത്തുന്ന ജിഎസ്ടിയും വലിയ തുകയാണ്. ലിഥിയം അയേണ്‍ ബാറ്ററികളുടെ വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയും കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ