‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’; നരേന്ദ്ര മോദി

അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ വെല്ലുവിളികളെ നേരിടാൻ കഴിയൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി സഹകരണത്തിനും സുസ്ഥിരതയ്ക്കുമായി പ്രതിരോധശേഷിയും നവീകരണവും കെട്ടിപ്പടുക്കുക എന്നതായിരിക്കും ബ്രിക്‌സിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

വികസിത രാജ്യങ്ങളുടെ ആശങ്കകൾ ആകും പ്രധാന അജണ്ട എന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സുരക്ഷക്കും ഇന്ത്യ എല്ലായ്‌പ്പോഴും മുൻ‌ഗണന നൽകും. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ആയുഷ്മാൻ ഭാരത്” ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഇത് 500 ദശലക്ഷത്തിലധികം ആളുകളുടെ ജീവനാഡിയായി മാറിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മനുഷ്യര്‍ നേരിടുന്ന ഗുരുതര ഭീഷണിയാണ് ഭീകരവാദമെന്ന് ആഗോള ഭരണനിര്‍വഹണത്തെക്കുറിച്ചും സമാധാനത്തെയും സുരക്ഷയേയും കുറിച്ചും ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും അദ്ദേഹം പരാമര്‍ശിച്ചു. ആക്രമണം ഇന്ത്യക്കെതിരായത് മാത്രമായിരുന്നില്ലെന്നും മനുഷ്യകുലത്തിനെതിരേ ആകമാനമുണ്ടായ ആക്രമണമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest Stories

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ