'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല'; ദൃശ്യങ്ങൾ പുറത്തുവിട്ട് സേന

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചുവെന്ന് വ്യക്തമാക്കി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സേന വ്യക്തമാക്കിയത്. പാകിസ്ഥാന്‍റെ ചൈനീസ് നിര്‍മിത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ലെന്നും അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ടെന്നും സേന അറിയിച്ചു. തകര്‍ന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു.

എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഓപ്പറേഷൻ സിന്ദൂരിലൂടെ തീവ്രവാദികള്‍ക്കെതിരായാണ് ഇന്ത്യയുടെ യുദ്ധം എന്ന് വ്യക്തമാക്കിയതാണെന്നും ഇതിൽ പാക് സൈന്യം ഇടപെടുകയാണ് ചെയ്തെന്നും സേന അറിയിച്ചു. ഭീകരതക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാൽ, പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നു. പോരാട്ടം ഭീകരർക്കെതിരെ മാത്രമായിരുന്നുവെന്നും സേന വ്യക്തമാക്കി.

ഭീകരരർക്ക് ഒപ്പം നിൽക്കണമെന്നും അത് പാകിസ്ഥാനെതിരെയുള്ള യുദ്ധമാണെന്നും പാക് സൈന്യം തീരുമാനിച്ചു. ഇതോടെയാണ് ഇന്ത്യ പാക് സൈന്യത്തിന് ശക്തമായ മറുപടി നൽകിയതെന്നും സേന അറിയിച്ചു. നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് മതിൽ പോലെ പ്രവർത്തിച്ചുവെന്നും അതിനെ തകർക്കാൻ പാക് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങൾ തകർത്തു. മൂന്ന് സേനകളും ഒരുമിച്ചാണ് വ്യോമാക്രമണങ്ങളെ സംയുക്തമായി പാകിസ്ഥാൻ ആക്രമണത്തെ പ്രതിരോധിച്ചതെന്നും സേന അറിയിച്ചു.

പല തലങ്ങളിലുള്ള എയർ ഡിഫൻസ് സംവിധാനങ്ങൾ ഉപയോഗിച്ചു.ആകാശ് സിസ്റ്റം ഇന്ത്യ ഉപയോഗിച്ചു. ഹാർഡ് കിൽ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകർത്തു. ലോ ലെവൽ എയർ ഡിഫൻസ് തോക്കുകൾ, ഷോൾഡർ ഫയേഡ് മാൻ പാഡ്‍സ്, ഹ്രസ്വ ദൂര സർഫസ് ടു എയർ മിസൈലുകള്‍ എന്നിവ ഉപയോഗിച്ചു. ലോങ്ങ്‌ റേഞ്ച് റോക്കറ്റുകൾ തകർത്തു. ചൈനീസ് നിർമിത ആയുധങ്ങൾ പാകിസ്ഥാൻ ഉപയോഗിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയെ ആക്രമിക്കാൻ ചൈനീസ് നിർമിത പിഎൽ 15 മിസൈൽ ഉപയോഗിച്ചതിന്‍റെ തെളിവുകള്‍ കൈവശമുണ്ടെന്നും സേന അറിയിച്ചു.

അതേസമയം പി എൽ 15 മിസൈലിന് ലക്ഷ്യം കാണാനായില്ലെന്നും അതിന് മുമ്പെ ആക്രമിച്ച് തകർത്തുവെന്നും സേന ഉദ്യോഗസ്ഥർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ദീർഘദൂര മിസൈലുകൾ പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങളും സൈന്യം പുറത്തുവിട്ടു. തുര്‍ക്കി നിര്‍മിത യീഹാ സിസ്റ്റം എന്ന ആളില്ലാ ചെറുവിമാനങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തു. ക്വാഡ് കോപ്റ്ററുകൾ അടക്കമുള്ളവയും വ്യോമസേനയ്കക്ക് ആക്രമിച്ച് തകർക്കാനായെന്നും നമ്മുടെ എയർ ഫീൽഡുകൾ സുരക്ഷിതമാണെന്നും സൈന്യം വ്യക്തമാക്കി.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്