മാതൃമരണ നിരക്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; മുന്നിലുള്ളതും ഒപ്പമുള്ളതും ആഫ്രിക്കന്‍ രാജ്യങ്ങള്‍; പാകിസ്ഥാനില്‍ മാതൃമരണ നിരക്ക് ഇന്ത്യയേക്കാള്‍ കുറവ്

2023ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ. പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ മാത്രമാണ്. ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയില്‍ ദിവസവും 52 പേര്‍ മരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2.6 ലക്ഷം സ്ത്രീകളാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം 2023ല്‍ ആഗോളതലത്തില്‍ മരിച്ചത്. ഓരോ രണ്ട് മിനിറ്റിലും ഒരു മാതൃമരണം ലോകത്ത് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2023-ല്‍ ആകെ 19,000 പേര്‍ക്കാണ് ഇന്ത്യയില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം ജീവന്‍ നഷ്ടമായത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ 75,000 മാതൃമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് കോംഗോ ആണ്.

19,000 മരണങ്ങളാണ് റിപ്പബ്ലിക് ഓഫ് കോംഗോയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം അയല്‍രാജ്യമായ പാകിസ്ഥാന്‍ പട്ടികയില്‍ ഇന്ത്യയേക്കാള്‍ പിറകിലാണ്. പാകിസ്താനിലെ കണക്കുകള്‍ പ്രകാരം 11,000 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ആഗോള മാതൃമരണ നിരക്കിന്റെ 47 ശതമാനവും ഈ നാല് രാജ്യങ്ങളില്‍ നിന്നാണ്.

അതേസമയം 2000ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ മാതൃമരണ നിരക്കില്‍ വലിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷം പ്രസവങ്ങളില്‍ മാതൃമരണങ്ങളുടെ എണ്ണം 2000ല്‍ 362 ആയിരുന്നുവെങ്കില്‍ 2023ല്‍ അത് 80 ആയി കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ