‘ഇന്ത്യ, എന്റെ വാലന്റൈൻ’; പൗരത്വ നിയമത്തിനെതിരെ വാലന്റൈൻസ് ദിനത്തിൽ പ്രതിഷേധം

വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 14 മുതൽ 16 വരെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ‘ഇന്ത്യ, എന്റെ വാലന്റൈൻ’ (ഇന്ത്യ, മൈ വാലന്റൈൻ) എന്ന പേരിൽ പ്രതിഷേധം നടത്താൻ ഒരുങ്ങി രാജ്യത്തുടനീളമുള്ള പത്ത് നഗരങ്ങൾ. സ്വര ഭാസ്‌കർ, വിശാൽ ദാദ്‌ലാനി, രേഖ ഭരദ്വാജ് എന്നിങ്ങനെ നിരവധി ബോളിവുഡ് താരങ്ങളും മറ്റ് സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കും. പ്രതിഷേധം ഡൽഹിയിൽ ആരംഭിച്ച് മുംബൈയിൽ സമാപിക്കും.

ഡിസംബർ 11- ന് പാർലമെന്റ് പാസാക്കിയ 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പുതിയ നിയമത്തിനെതിരെ കഴിഞ്ഞ രണ്ട് മാസമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രകടനം നടത്തുന്ന ഡൽഹിയിലെ ഷാഹീൻ ബാഗ് ആണ് പൗരത്വ നിയമത്തിനെതിരെ ഏറ്റവും വലുതും നിരന്തരവുമായ പ്രതിഷേധം നടക്കുന്ന ഇടം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ