കോവിഡ് കാലത്ത് ഭരണഘടനാ സംവിധാനങ്ങൾ ദുർബലപ്പെടുന്നത് അപകടകരമായ പ്രവണത; ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ജസ്റ്റിസ് ഷാ

ഇന്ത്യ ഒരു തരത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ വ്യവസ്ഥിതിയുടെ രൂപത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ. കോവിഡ് കാലത്ത് ഭരണഘടനാ സംവിധാനങ്ങൾ ദുർബലപ്പെടുന്നത് അപകടകരമായ പ്രവണതയാണ്.  ജുഡിഷ്യറി ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടും പരാജയപ്പെടുത്തിയതായും  ജസ്റ്റിസ് ഷാ പറഞ്ഞു. ജനതാ പാർലമെന്റ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പൗരസമൂഹ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

“കോവിഡ് കാലത്ത് പാർലമെന്റ് ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു. 1962-ലും 71-ലും യുദ്ധസമയത്ത് ഇന്ത്യൻ പാർലമെന്റ് കൂടിയിട്ടുണ്ടെന്നും 2001 ഡിസംബറിൽ പാർലമെന്റ് ആക്രമണമുണ്ടായതിന്റെ പിറ്റേ ദിവസം വരെ പാർലമെന്റ് കൂടിയിട്ടുണ്ട്. പല രാജ്യങ്ങളുടേയും പാർലമെന്റുകൾ പൂർണമായ വെർച്വൽ സെഷനിലൂടെ വരെ കൂടി. റിമോട്ട് വോട്ടിംഗ് ഏ‍ർപ്പെടുത്തിയിരുന്നു. അവരൊന്നും പാർലമെന്റ് നടപടികൾ കോവിഡ് കാലത്ത് മുടക്കിയില്ല. എന്നാൽ ഇന്ത്യൻ പാർലമെന്റ് ഈ വർഷം മാർച്ച് മുതൽ ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു. മഹാവ്യാധിയുടെ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ നയിക്കുന്നതിൽ പരാജയപ്പെട്ടത് കൂടാതെ എക്സിക്യൂട്ടീവിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ടും ലെജിസ്ലേച്ചർ പരാജയപ്പെട്ടിരിക്കുന്നു” – ജസ്റ്റിസ് എ പി ഷാ പറഞ്ഞു..

ജുഡിഷ്യറി അതിന്റെ പങ്ക് നിർവഹിക്കാതെ ഒളിച്ചോടുകയാണ്. വിശ്വാസ്യത ഉറപ്പു വരുത്താൻ ബാദ്ധ്യസ്ഥമായ സംവിധാനങ്ങളെ ജുഡിഷ്യറി ദുർബലപ്പെടുത്തുന്നു. കശ്മീർ വിഭജനം, പൗരത്വ ഭേദഗതി നിയമം, ഇലക്ടറൽ ബോണ്ട് തുടങ്ങിയ പ്രധാന വിഷയങ്ങൾ ഒന്നുകിൽ അവഗണിക്കുകയോ അല്ലെങ്കിൽ കേസുകൾ വൈകിക്കുകയോ ആണ് സുപ്രീംകോടതി എന്ന് ജസ്റ്റിസ് എ പി ഷാ വിമർശിച്ചു. കാശ്മീരിലെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കൽ അടക്കമുള്ള വിഷയങ്ങളിൽ സുപ്രീംകോടതി അതിന്റെ അതിന്റെ കടമ നിർവഹിക്കാതെ തീരുമാനങ്ങളെടുക്കാനുള്ള സമ്പൂർണാധികാരം എക്സിക്യൂട്ടീവിനും അത് നിയമിക്കുന്ന കമ്മിറ്റികൾക്കും വിട്ടുകൊടുത്തിരിക്കുകയാണ്.

എക്സിക്യൂട്ടിവിന്റെ വിശ്വാസ്യത ഉറപ്പു വരുത്താനായി രൂപം നൽകിയിട്ടുള്ള സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും ദുർബലപ്പെടുത്തുന്നതാണ് കാണുന്നത്. 2014 മുതൽ ഈ സ്ഥാപനങ്ങളെ  തകർക്കാനുള്ള ശ്രമങ്ങൾ വ്യക്തമായ പദ്ധതിയോടെ നടന്നു വരുന്നു. ഇന്ദിര ഗാന്ധി സർക്കാർ നേരത്തെ ചെയ്ത രീതിയിലല്ല ഇപ്പോൾ നടക്കുന്നത് എന്ന് മാത്രം. എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെ തകർക്കൽ തന്നെയാണ് നടക്കുന്നത് – ജസ്റ്റിസ് എ പി ഷാ പറഞ്ഞു.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?