സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ! യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും മറ്റ് രാജ്യങ്ങളിലെ തടസങ്ങൾ

സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും. 233 രാജ്യങ്ങളിൽ വെറും 44 രാജ്യങ്ങൾ മാത്രമാണ് ഇനിയും സെൻസസ് നടത്താനുള്ളത്. യുക്രെയിൻ, യെമൻ, സിറിയ, മ്യാൻമർ, ശ്രീലങ്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം സെൻസസ് നടത്താനുള്ളത്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ആഭ്യന്തരകലാപം, യുദ്ധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാലാണ് സെൻസസ് നടത്താൻ വൈകുന്നത്.

ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011ലാണ്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കൊവിഡ്19 കാരണം മാറ്റിവെയ്ക്കുകയാണുണ്ടായത്. ട്രൈബൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ നിർമ്മാണം ഉൾപ്പടെയുള്ള നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സെൻസസിന് വലിയ പങ്കാണുള്ളത്.

ജനസംഖ്യയിൽ മുന്നിലുള്ള ചൈന, യുഎസ്, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങൾ 2020ൽ സെൻസസ് നടത്തിയിരുന്നു. പാകിസ്താൻ 2023 മാർച്ചിൽ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിലും സെൻസസ് പൂർത്തിയാക്കി. ബ്രിക്സ് രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് സെൻസസ് നടത്താത്തത്. ബ്രസീൽ (ഓഗസ്റ്റ് 2022), ചൈന (നവംബർ 2020), സൗത്ത് ആഫ്രിക്ക (ഫെബ്രുവരി 2022), റഷ്യ (ഒക്ടോബർ 2021) സെൻസ് പൂർത്തിയാക്കി. അയൽരാജ്യങ്ങളായ നേപ്പാൾ, മാലി, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും സെൻസസ് നടത്തി.

രാജ്യത്തെ ക്ഷേമ പദ്ധതികൾക്കെല്ലാം താഴെക്കിടയിൽനിന്നുള്ള കണക്കുകൾ ആവശ്യമാണ്. ഗ്രാമ, നഗര, വാർഡ് കണക്കുകൾ കൃത്യമായി ലഭ്യമാക്കിയാൽ മാത്രമാണ് പദ്ധതി നടത്തിപ്പും കൃത്യമാകുന്നത്. ഭക്ഷ്യസുരക്ഷ, കുടുംബാരോഗ്യം, ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി തുടങ്ങിയ മേഖലയിലെല്ലാം 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇപ്പോഴും പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽത്തന്നെ പല മേഖലകളിലും ആവശ്യമായ സേവനങ്ങൾ ലഭ്യമല്ലെന്ന പരാതികളും ശക്തമാണ്.

സെൻസസ് നടക്കാത്തതിനാൽ എസ്‌ടി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പല പ്രദേശങ്ങളിലും പ്രവർത്തിക്കുന്നില്ല. 50 ശതമാനത്തിലധികം എസ്‌ടി വിഭാഗമുള്ള പ്രദേശത്ത് ഒരു ഏകലവ്യ സ്കൂൾ എന്ന് 2022ൽ തീരുമാനമായിരുന്നു. എന്നാൽ ഇതും 2011ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള കണക്കാണ്. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം 10 കോടി ആളുകൾ ക്ഷേമപദ്ധതികളിൽ നിന്ന് പുറന്തള്ളപ്പെട്ടു. 2011ലെ സെൻസസ് പ്രകാരം പദ്ധതികൾ നടപ്പിലാക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ