'മോദിയും അമിത് ഷായും ജൂൺ 4ന് തൊഴിൽരഹിതരാകും', 'കാറ്റ് മാറി വീശുന്നു'; ബിജെപിക്ക് അടിപതറിയെന്ന പ്രചാരണം ശക്തമാക്കി അവസാനഘട്ടത്തിൽ പ്രതിപക്ഷം

ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്നുമുള്ള പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത് ഷായും ജൂൺ 4ന് തൊഴിൽരഹിതരാകുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ പറഞ്ഞു. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനർജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

പഞ്ചാബിലെ അമൃതസറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഖർ​ഗെയുടെ പരാമര്‍ശം. രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ തിരസ്‌കരിച്ച് ഇന്ത്യ സഖ്യത്തെ അധികാരത്തിലേറ്റുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു. ജൂണ്‍ നാലിന് ശേഷം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് തൊഴില്‍ നഷ്ടമാകും എന്ന അമിത് ഷായുടെ പരിഹാസത്തിന് മറുപടിയായാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. താന്‍ രാഷ്ട്രീയം തിരഞ്ഞെടുത്തത് തൊഴില്‍ എന്ന നിലയില്ല, മറിച്ച് സാമൂഹ്യ സേവനം എന്ന നിലയ്ക്കാണ് എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തില്‍ നടത്തിയ റാലിയിലായിരുന്നു രാജ്യത്തെ രാഷ്ട്രീയം മാറുന്നു എന്ന് മമത അവകാശപ്പെട്ടത്. രാജ്യത്തെ കാറ്റിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്, ദിസങ്ങള്‍ക്കകം മോദി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായി മാറും എന്നായിരുന്നു മമതയുടെ വാക്കുകള്‍. അതേസമയം അവസാന ഘട്ട തിരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കും.

8 സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽ പ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, അഭിഷേക് ബാനർജി, ലാലുപ്രസാദവിന്റെ മകൾ മിസാ ഭാരതി എന്നിവർ ഈ ഘട്ടത്തിൽ ആണ് ജനവിധി തേടുന്നത്. നാളെ പരസ്യപ്രചാരണം അവസാനിച്ചാൽ കന്യാകുമാരിക്ക് പോകുന്ന നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ വൈകിട്ട് മുതൽ ധ്യാനം ഇരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒന്നാം തീയതി വരെയാണ് മോദി ധ്യാനം ഇരിക്കുക.

Latest Stories

ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ

തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മനുഷ്യശരീരം അവസാന സ്വത്തായ ഒരു സമൂഹത്തിന്റെ ദുഃഖഗാഥ

ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കാൻ തയ്യാറെടുത്ത് കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ഡൽഹിയിൽ സമരം; അണിചേരാൻ ആഹ്വാനം

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം

പെട്രോള്‍ ഡീസല്‍ അധിക നികുതിയില്‍ ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കണം; ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറവ് വരുത്തണം : കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പിണറായി വിജയന്‍റെ ഡ്രൈവർ

ഐആർജിസി കമാൻഡർമാർ ഭരണത്തിൽ അമിതമായി ഇടപെടുന്നു; ഇറാൻ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഓഫീസ്