'കവർച്ച കേസ് പ്രതിയുമായി പൊലീസ് പോയത് സ്പാ സെന്ററില്‍, ശേഷം മസാജിൽ മുഴുകി'; തന്ത്രപരമായി രക്ഷപെട്ട് പ്രതി

മധ്യപ്രദേശിലെ ഉജ്ജ്വയിനിയിൽ നിന്നും പുറത്ത് വന്ന വാർത്ത പൊലീസിന്റെ ഗുരുതര കൃത്യവിലോപം ചൂണ്ടികാണിക്കുന്നതാണ്. സ്പാ സെന്ററില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മസാജ് ചെയ്ത്‌കൊണ്ടിരിക്കേ കവര്‍ച്ചാ കേസ് പ്രതി തന്ത്രപരമായാണ് രക്ഷപ്പെട്ടത്. കവർച്ച കേസ് പ്രതിയുമായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്പാ സെന്ററിലെത്തിയത്. എന്നാൽ പിന്നീട് ഈ അവസരം മുതലെടുത്ത് പ്രതി തന്ത്രപരമായി രക്ഷപെടുകയായിരുന്നു.

മദ്യക്കമ്പനി ജീവനക്കാരെ തോക്കിന്‍ മുനയില്‍നിര്‍ത്തി 18 ലക്ഷം കവര്‍ന്ന കേസിലെ പ്രതികളിലൊരാളാണ് രോഹിത് ശര്‍മ്മ. 2024 ഡിസംബര്‍ 25ന് ഉജ്ജ്വയിന്‍ ജില്ലയിലെ നാഗദ പട്ടണത്തിലെ മദ്യക്കമ്പനിയില്‍ അതിക്രമിച്ചു കയറിയ ആയുധധാരികള്‍ ജീവനക്കാരെ തോക്കുചൂണ്ടി 18 ലക്ഷം രൂപയുമായി കടന്നതാണ് കേസ്. സംഭവത്തില്‍ രോഹിത് ശര്‍മ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി അഞ്ചിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ രോഹിത് ശര്‍മയ്ക്ക് കാലിന് പരുക്കേറ്റു. തുടര്‍ന്ന് ചികിത്സിക്കാന്‍ വേണ്ടി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജയില്‍ ഗാര്‍ഡുമാരായ രാജേഷ് ശ്രീവാസ്തവയും നിതിന്‍ ദലോഡിയയും രോഹിത് ശര്‍മയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ സമയം കഴിഞ്ഞിട്ടും രോഹിത് ശര്‍മ്മയെ തിരിച്ചെത്തിച്ചില്ല. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടുവെന്ന് ജയില്‍ ഗാര്‍ഡുമാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

പക്ഷേ, ഇരുവരുടെയും മറുപടിയില്‍ സംശയം തോന്നിയ അധികൃതര്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നും 12.30ഓടെ ഇവര്‍ പ്രതിയുമായി ആശുപത്രിയില്‍ നിന്നിറങ്ങിയതായി തെളിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജയില്‍ ഗാര്‍ഡുമാര്‍ ഇയാളുമായി സ്പാ സെന്ററിലേക്ക് പോയ വിവരം അറിയുന്നത്. പ്രതിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് പകരം ജയില്‍ ഗാര്‍ഡുകള്‍ ചേര്‍ന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്പായിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സ്പാ സെന്ററില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടുവെന്ന് മനസിലായി.

ജയില്‍ സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് രണ്ട് ജയില്‍ ഗാര്‍ഡുകള്‍ക്കെതിരെയും രോഹിത് ശര്‍മ്മയ്‌ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് ജയില്‍ ഗാര്‍ഡുമാരെയും സസ്പെന്‍ഡും ചെയ്തു. രോഹിത് ശര്‍മയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാണ്. സ്പാ സെന്ററിലെ സിസിടിവി ദൃശ്യത്തില്‍ നിന്നുമാണ് പൊലീസിന്റെ ഗുരുതര കൃത്യവിലോപം പുറത്ത് അറിയുന്നത്.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്