പഞ്ചാബില്‍ അമരീന്ദര്‍ സിംഗും ഛന്നിയും പിന്നില്‍

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിങ്ങ് പിന്നിലാണ്. ആംആദ്മി പാര്‍ട്ടിയാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 40തില്‍ അധികം സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നവജോത് സിങ്ങ് സിദ്ധുവും മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നിയും പിന്നിലായിരിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഇതുവരെ 21 സീറ്റുകളില്‍ മാത്രമാണ് ലീഡ്. എസ്എഡിയുടെ നേതൃത്വത്തിലുള്ള സഖ്യം 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

അതേ സമയം ഫലം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് നവജ്യോത് സിങ് സിദ്ദു അറിയിച്ചു. നിലവില്‍ പഞ്ചാബിനു പുറമെ രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്നത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി