ഗാന്ധി വധത്തിൽ ഗൂഢാലോചന ആരോപിക്കപ്പെട്ട സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നിർദ്ദേശിച്ച്‌ ബി.ജെ.പിയുടെ പ്രകടനപത്രിക

ഇന്ന് പുറത്തിറക്കിയ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ പ്രകടനപത്രികയിൽ ഒരു കോടി തൊഴിലും മികച്ച ആരോഗ്യ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അതേസമയം രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്നത്തിനായി മഹാത്മാ ഫൂലെ, സാവിത്രിബായ് ഫൂലെ, സവർക്കർ എന്നിവരുടെ പേരുകൾ നിർദ്ദേശിക്കുന്നുമുണ്ട്, ബിജെപി തങ്ങളുടെ പ്രകടന പത്രികയിൽ.

2022- ഓടെ ഭവനരഹിതരായ എല്ലാവർക്കും ഭവനം, അടിസ്ഥാന സൗകര്യങ്ങളിൽ 5 ലക്ഷം കോടി രൂപയുടെ നിക്ഷേപം, തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷ, ആരോഗ്യം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടി നൽകുന്ന വാഗ്ദാനങ്ങൾ.

മഹാത്മാഗാന്ധിയെ വധിച്ച കേസിൽ 1948- ൽ സവർക്കറിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയിരുന്നു, എന്നാൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ പ്രചാരണം നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ റാലികൾ നടത്തും. ഒക്ടോബർ 2-1 നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് . ഒക്ടോബർ 24- ന് ഫലം പ്രഖ്യാപിക്കും. നരേന്ദ്ര മോദി ചാർക്കി ദാദ്രി, കുരുക്ഷേത്ര എന്നിവിടങ്ങളിൽ പ്രചാരണം നടത്തും. രാഹുൽ ഗാന്ധി യാവത്മാലിലും വാർധയിലും റാലികൾ നടത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ