മദ്യശാലകൾ കൂട്ടുന്നത് കുട്ടിക്ക് അമ്മ തന്നെ വിഷം നൽകുന്നതിന് തുല്യം; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന് ഉമാ ഭാരതി

രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയോട് ഉമാ ഭാരതി. മധ്യപ്രദേശിൽ മദ്യശാലകളുടെ എണ്ണം കൂട്ടും എന്നുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ഉമാ ഭാരതിയുടെ പ്രതികരണം. തുടർച്ചയായുള്ള എട്ടോളം ട്വീറ്റുകളിലൂടെയാണ് ഉമാ ഭാരതി തന്റെ നിർദ്ദേശം മുന്നോട്ട് വെച്ചത്.

മധ്യ നിരോധനം കൊണ്ടുവന്നത് ബിഹാർ തിരഞ്ഞെടുപ്പ് വിജയത്തെ ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാറിന് അനുകൂലമാക്കാൻ സഹായിച്ചു എന്നും ഉമാ ഭാരതി പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് മദ്യനിരോധനം നടപ്പിലായിരുന്നു. കോവിഡ് മൂലം മരണമുണ്ടാകുന്നു, എന്നാൽ മദ്യം ലഭിക്കാത്തതിന്റെ പേരിൽ ആരും മരിക്കില്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നുണ്ട് എന്നും അവർ ചൂണ്ടിക്കാണിച്ചു.

ഭരണസംവിധാനങ്ങൾ മദ്യശാലകൾ കൂട്ടാൻ ഉപയോഗിക്കുന്നത്, “അമ്മ തന്നെ, കുട്ടിക്ക് വിഷം നൽകുന്നതിന് ” തുല്യമാണെന്നും ഉമാ ഭാരതി ട്വീറ്ററിൽ കുറിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളെ മദ്യം അതിയായി സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് നികുതി കൂട്ടാൻ മദ്യത്തിന്റെ പ്രചാരണം അല്ലാത്ത മാർഗങ്ങളിലൂടെ സർക്കാർ സഞ്ചരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്