സമ്പല്‍പുരിയുടെ താളത്തിലലിഞ്ഞ് ഐഎംഎഫ് മേധാവി; ക്രിസ്റ്റലീന ജോര്‍ജിവയുടെ വിമാനത്താവളത്തിലെ നൃത്തം വൈറൽ

സമ്പല്‍പുരിയുടെ താളത്തില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ചുവട് വച്ച് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിവ. ഏവരിലും കൗതുകമുണര്‍ത്തിയ ക്രിസ്റ്റലീനയുടെ നൃത്തം ഇതോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജി 20 ഉച്ചകോടിക്കായി ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിവയേ രാജ്യം സ്വീകരിച്ചത് സമ്പല്‍പുരി ഗാനത്തില്‍ പരമ്പരാഗത നാടോടി നൃത്തത്തോടെയായിരുന്നു.

സമ്പല്‍പുരിയുടെ താളത്തിനൊത്ത് ചുവട് വയക്കുന്ന ജോര്‍ജിവയുടെ വീഡിയോ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 81,000 ലേറെ പേര്‍ കണ്ടുകഴിഞ്ഞു. ചുവട് വച്ച ശേഷം നൃത്തസംഘത്തെ അഭിനന്ദിക്കാനും ജോര്‍ജിവ മറന്നില്ല.

ജി 20 ഉച്ചകോടി നാളെ ന്യൂഡല്‍ഹിയില്‍ ആരംഭിക്കും. പ്രഗതി മൈതാനിയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് മെഗാ ഇവന്റ് നടക്കുക. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ രാഷ്ട്രത്തലവന്‍മാരും യുണൈറ്റഡ് നേഷന്‍സ്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയില്‍ പങ്കെടുക്കും.

Latest Stories

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി