ഐ.എം.എ നിക്ഷേപ തട്ടിപ്പിൽ ബംഗളൂരു കളക്ടര്‍ അറസ്റ്റില്‍: കൈക്കൂലി ഇനത്തിൽ കൈക്കലാക്കിയത് കോടികൾ

കോളിളക്കം സൃഷ്ട്ടിച്ച ശിവാജി ന​ഗറിലെ ഐ.എം.എ നിക്ഷേപത്തട്ടിപ്പ് കേസിൽ പിടിയിലായത് സാക്ഷാൽ ബംഗളൂരു കളക്ടർ. ബം​ഗളൂരു കളക്ടറായ എ.ബി വിജയ് ശങ്കറാണ് അറസ്റ്റിലായത്. 2000 കോടി രൂപയിലേറെ പണവുമായി മുങ്ങിയ മൻസൂർ ഖാനിൽ നിന്നും 1.5 കോടി കൈക്കൂലിയായി ഈടാക്കിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് എസ്.ഐ.ടി (പ്രത്യേക അന്വേഷണ സംഘം) വിജയ് ശങ്കറെ അറസ്റ്റ് ചെയ്തത്.

നിക്ഷേപകരിൽ നിന്ന് 2000 കോടിയോളം സമാഹരിച്ച് മുങ്ങിയ മൻസൂർ ഖാനിന് അനുകൂലമായി റിപ്പോർട്ട് നൽകുകയും കൈക്കൂലിയായി 1.5 കോടിയോളം രൂപ വാങ്ങുകയും ചെയ്തു എന്നതാണ് ആരോപണം. ബം​ഗളുരു ന​ഗരജില്ല നോർത്ത് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ എൽ. സി നാ​ഗരാജ് ഇതേ കേസിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിടിയിലായിരുന്നു. അനധികൃത പണമിടപാട് സംബന്ധിച്ച് റിസർവ് ബാങ്ക് കഴിഞ്ഞവർഷം നൽകിയ മുന്നറിയിപ്പിനെ കുറിച്ച് കൃത്യമായി അന്വേഷിക്കാൻ സർക്കാർ നാ​ഗരാജിനെ ചുമതലപ്പെടുത്തുകയും എന്നാൽ ഐ.എം.എക്ക് അനുകൂലമായ റിപ്പോർട്ട് ഉണ്ടാക്കുകയും മൻസൂർ ഖാനിൽ നിന്ന് നാ​ഗരാജ് 4 കോടി കൈക്കൂലിയായി വാങ്ങുകയും ചെയ്തിരുന്നു.

എസ്.ഐ.ടി സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയ് ശങ്കറിനും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമായത്. തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിജയ് ശങ്കറിനെ പ്രത്യേക അന്വേഷണ സംഘം  അറസ്റ്റ് ചെയ്യുകയായിരുന്നു.

കോൺ​ഗ്രസ് എം.എൽ.എ ആയിരുന്ന റോഷൻ ബെയ്​ഗ് 400 കോടി രൂപവാങ്ങി കബളിപ്പിച്ചുവെന്നും അതിനാൽ താൻ ജീവനൊടുക്കുകയാണെന്നും കാണിച്ച് മൻസൂർ ശബ്ദ സന്ദേശം പ്രചരിപ്പിച്ചിരുന്നു, എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ മൻസൂർ വിദേശത്തേക്ക് കടന്നുവെന്ന് വ്യക്തമായിരുന്നു. വിദേശത്തേക്ക് കടന്ന മൻസൂറിനെ ഇനിയും പിടികൂടാനായിട്ടില്ല. വിഷയത്തിൽ സമ​ഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി കഴിഞ്ഞു.

Latest Stories

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ