സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി വാരാണസിയിലെ റെഡ് ചര്‍ച്ച്. ജാതി മത വിശ്വാസങ്ങള്‍ക്ക് അതീതമായി സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കരങ്ങളാല്‍ എല്ലാവരെയും ചേര്‍ത്തുനിറുത്തുന്ന റെഡ് ചര്‍ച്ച് എന്നറിയപ്പെടുന്ന ബിഷപ്പ് ഹൗസില്‍ ഇത്തവണത്തെ ഇഫ്താര്‍ വിരുന്ന് മതേതരത്വത്തിന്റെ വിശാലത വിളിച്ചോതുകയായിരുന്നു.

പതിവുതെറ്റാതെ ഇക്കൊല്ലവും നടത്തിയ ഇഫ്താര്‍ വിരുന്നില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. ക്രിസ്ത്യന്‍ വേരുകള്‍ക്കപ്പുറം സമന്വയത്തിന്റെ ചരിത്രപരമായ പാരമ്പര്യമുള്ള ബിഷപ്പ് ഹൗസ്, നൂറ്റാണ്ടുകളായി വൈവിധ്യമാര്‍ന്ന സമൂഹങ്ങളെ ഒരുമിപ്പിച്ച് വാരണാസിയുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു.

മതേതരത്വത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്ന പ്രേംചന്ദ്, കബീര്‍, സന്ത് രവിദാസ് എന്നിവരുടെ പൈതൃകങ്ങള്‍ ചര്‍ച്ചിന്റെ ചുവരുകളില്‍ പ്രതിധ്വനിക്കുന്നുവെന്നതും ബിഷപ്പ് ഹൗസിന്റെ മാത്രം പ്രത്യേകതയാണ്. നാല് പതിറ്റാണ്ടിലേറെയായി റെഡ് ചര്‍ച്ചിലെ ഇഫ്താര്‍ സംഗമം ആരംഭിച്ചിട്ട്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവര്‍ സംസ്‌കാരത്തിന്റെ ശക്തമായ പങ്കുവെപ്പായി വിശേഷിപ്പിച്ചു.

ഇഫ്താര്‍ വിരുന്നിനൊപ്പം പള്ളിമുറ്റത്ത് നമസ്‌കാരവും നടന്നു. സംഗമത്തിന് ബനാറസ് മുഫ്തി മൗലാന അബ്ദുല്‍ ബാത്തിന്‍ നൊമാനി സന്നിഹിതനായിരുന്നു. ബിഷപ്പ് യൂജിന്‍ ജോസഫ് പരിപാടിക്ക് നേതൃത്വം നല്‍കി.

വാരണാസിയുടെ സംസ്‌കാരം എപ്പോഴും ഐക്യത്തിന്റെയും സ്‌നേഹത്തിന്റേതുമാണ്. ഈ നഗരം എപ്പോഴും സാഹോദര്യത്തിന്‍് സന്ദേശം വഹിച്ചുകൊണ്ടിരുന്നു. ഇന്നത്തെ പരിപാടി ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. മുസ്ലിം സഹോദരങ്ങള്‍ തങ്ങളുടെ നോമ്പ് തുറക്കാന്‍ റെഡ് ചര്‍ച്ചിന്റെ മുറ്റത്ത് ഒത്തുകൂടി എന്നത് അഭിമാനകരമാണ്. ഈ വിശുദ്ധ റമദാന്‍ നമ്മെ ക്ഷമ, വിശ്വാസം, സ്‌നേഹം എന്നിവ പഠിപ്പിക്കുന്നു. ഈദ് പെരുന്നാള്‍ അതേ സന്തോഷത്തോടെയും സാഹോദര്യത്തോടെയും ആഘോഷിക്കപ്പെടുമെന്നും മൗലാന ബാത്തിന്‍ പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്