പെണ്ണിനെ തൊട്ടാല്‍ തട്ടും, മമതയുടെ ബില്‍ നിയമമാകുമോ? അപരാജിത വുമണ്‍ ആന്റ് ചൈല്‍ഡ് ബില്‍ രാജ്യത്തിന് മാതൃകയോ?

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ബലാത്സംഗത്തിന് ഇരയായി യുവ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ പ്രതിഷേധത്താല്‍ കലങ്ങി മറിയുന്ന പശ്ചിമ ബംഗാളില്‍ വധശിക്ഷ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്താണ് ബില്‍ പാസാക്കിയത്.

രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൊമ്പുകോര്‍ത്ത് വിഷയം തങ്ങളുടെ ബാധ്യതയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുമ്പോള്‍ വല്ലാത്തൊരു അരാഷ്ട്രീയ ചുറ്റുപാടിലേക്ക് പശ്ചിമ ബംഗാള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണവുമായി രംഗത്തെത്തിയത്.

ബംഗാള്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച് ബലാത്സംഗം ഇരയുടെ മരണത്തില്‍ കലാശിച്ചാല്‍ വധശിക്ഷ നല്‍കാനാണ് വ്യവസ്ഥ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ അപരാജിത വുമണ്‍ ആന്റ് ചൈല്‍ഡ് ബില്‍ 2024 എന്ന തലക്കെട്ടോടെയാണ് അവതരിപ്പിച്ചത്.

സഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമമായി മാറും. നിയമമന്ത്രി മോളോയ് ഘടക് ആണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. അതേസമയം ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍, ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറാകുന്നതുവരെ രാജ്ഭവന് മുന്നില്‍ കുത്തിയിരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ