പ്രവാചകന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ: തസ്ലിമ നസ്‌റിന്റെ പരാമര്‍ശം വിവാദത്തില്‍

മുന്‍ ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചകന് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. പ്രവാചകനായ മുഹമ്മദ് നബി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ലോകം മുഴുവനുമുള്ള മുസ്ലിം വര്‍ഗീയവാദികളുടെ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ എന്ന് അവര്‍ ട്വീറ്റ് ചെയ്തു.

ട്വീറ്റ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നിരവധി ആളുകള്‍ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുകയാണ്. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. വിദേശ രാജ്യങ്ങളും പ്രവാചകന് എതിരായ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനമുണ്ടായി. ആയിരക്കണക്കിന് ആളുകളാണ് ബംഗ്ലാദേശിന്റെ തലസ്ഥാന നഗരമായ ധാക്കയില്‍ മാര്‍ച്ച് നടത്തിയത്.

ബംഗ്ലാദേശിലെ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി