ബാങ്ക് വിളി തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കും; വിവാദ വാഗ്ദാനവുമായി ബി.ജെ.പി നേതാവ്

പൊതുസ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കുമെന്ന വിവാദ വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ്. പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കും എന്നാണ് കോടീശ്വരനും വ്യാപാരിയുമായ മോഹിത് കംബോജ് ട്വിറ്ററില്‍ കുറിച്ചത്.

‘ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ ഉച്ചഭാഷിണി ആവശ്യമുള്ള ആര്‍ക്കും ഞങ്ങളോട് സൗജന്യമായി ചോദിക്കാം! എല്ലാ ഹിന്ദുക്കള്‍ക്കും ഒരേ ശബ്ദം! ജയ് ശ്രീറാം! ഹര്‍ ഹര്‍ മഹാദേവ്!’ മോഹിത് കംബോജ് ട്വീറ്റ് ചെയ്തു.

ബിജെപിയും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും (എംഎന്‍എസ്) പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന ആഹ്വാനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് ഓഫറുമായി എത്തിയത്.

മറാത്തി പുതുവത്സര ഉത്സവമായ ഗുഡി പദ്വയുടെ ഭാഗമായി വാരാന്ത്യത്തില്‍ മുംബൈയില്‍ നടന്ന റാലിയില്‍ രാജ് താക്കറെയുടെ ആഹ്വാനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും എംഎന്‍എസ് നേതാക്കള്‍ ഉച്ചഭാഷിണികളില്‍ നിന്ന് ഹനുമാന്‍ ചാലിസ വായിച്ചിരുന്നു.

പള്ളികള്‍ക്ക് മുന്നില്‍ ഇത്രയും ഉറക്കെ ഉച്ചഭാഷിണികള്‍ വെക്കുന്നത് എന്തിനാണെന്നാണ് രാജ് താക്കറെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന റാലിയില്‍ ചോദിച്ചത്. അവ മാറ്റുന്ന കാര്യത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് അതില്‍ ഹനുമാന്‍ ചാലിസ വെക്കുമെന്നും മുന്നറിയിപ്പ് നല്‍കി. താന്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ലെന്നും നമസ്‌ക്കാരവും പ്രാര്‍ത്ഥനയും വീടുകളില്‍ ആകാമെന്നുമാണ് രാജ് താക്കറെ പറഞ്ഞത്.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി