വിമാനത്തിനടിയില്‍ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് ഡല്‍ഹിയിലെത്തി അഫ്ഗാന്‍ ബാലന്‍; 13 വയസുകാരന്റെ രണ്ടുമണിക്കൂര്‍ നീണ്ട സാഹസയാത്ര അറിഞ്ഞു ഞെട്ടി എയര്‍ലൈന്‍സ്

വിമാനത്തിനടിയില്‍ ലാന്‍ഡിങ് ഗിയറില്‍ (വീല്‍ അറയില്‍) ഒളിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തി 13 വയസുകാരന്‍. ഇറാനിലേക്ക് പോകാന്‍ ലക്ഷ്യംവെച്ചാണ് വിമനത്തിന്റെ വീലിനടിയില്‍ കൗമാരക്കാരന്‍ ഒളിച്ചത്. 13 വയസ്സുകാരന്റെ സാഹസിക യാത്ര ഞായറാഴ്ചയായിരുന്നു. അഫ്ഗാനിസ്ഥാന്റെ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ആ പരിസരത്ത് ചുറ്റി തിരിഞ്ഞ ബാലനെ എയര്‍ലൈന്‍സ് ജീവനക്കാര്‍ സിഐഎസ്എഫിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെ കെഎഎം എയര്‍ലൈന്‍സിന്റെ RQ- 4401 വിമാനം രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൗമാരക്കാരനെ ഞായറാഴ്ച തന്നെ അതേ വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കടുത്ത അന്തരീക്ഷ സാഹചര്യങ്ങളെ അതിജീവിച്ച് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബാലന്‍ സുരക്ഷിതനാണെന്ന് വിമാനത്താവള അധികൃതര്‍ ഉറപ്പുവരുത്തിയിരുന്നു. കൗതുകം ലേശം കൂടിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ വിമാനം മാറിപോയതാണെന്നും അധികൃതരോട് പറഞ്ഞു. അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലന്‍ പരുങ്ങിനടക്കുന്നതു കണ്ട് എയര്‍ലൈന്‍സ് ജീവനക്കാര്‍ അറിയിച്ചതോടെ സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഫ്ഗാനിലെ കുണ്ടുസ് നഗരം സ്വദേശിയായ ആണ്‍കുട്ടിയെ എയര്‍ലൈന്‍ ജീവനക്കാര്‍ പിടികൂടി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ലേക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കില്ലെന്ന് അറിയിക്കുകയും ബാലനെ അതേ വിമാനത്തില്‍ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

സംഭവം അറിഞ്ഞു ഞെട്ടിയ കെഎഎം എയര്‍ലൈനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാന്‍ഡിംഗ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ സുരക്ഷാ പരിശോധന നടത്തി. സുരക്ഷാ പരിശോധനയില്‍ ആണ്‍കുട്ടി കൈവശം വച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ചെറിയ ചുവന്ന നിറമുള്ള സ്പീക്കര്‍ കണ്ടെത്തുകയും ചെയ്തു. സമഗ്രമായ പരിശോധനയ്ക്കും അട്ടിമറി വിരുദ്ധ പരിശോധനകള്‍ക്കും ശേഷമാണ് വിമാനം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചതും യാത്ര തുടര്‍ന്നതും.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ല്‍ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരന്‍മാര്‍ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പക്ഷേ കനത്ത അന്തരീക്ഷ സാഹചര്യത്തില്‍ അതിജീവിക്കാന്‍ പ്രദീപിന് മാത്രമേ കഴിഞ്ഞുള്ളു. വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പില്‍ ഹൈപ്പോത്തെര്‍മിയ പിടിപെട്ട് മരിക്കാം. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ അബോധാവസ്ഥയും തുടര്‍ന്നു മരണവും സംഭവിക്കാനിടയുണ്ട്.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ