എന്നെ ഒഴിവാക്കിയതല്ല, ആര്യൻ ഖാൻ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഞാനാണ് അഭ്യർത്ഥിച്ചത്: സമീർ വാങ്കഡെ

ആര്യൻ ഖാൻ കേസിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. എന്നാൽ താൻ എൻ‌സി‌ബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്ടറാണെന്നും അങ്ങനെ തന്നെ തുടരുമെന്നും തന്നെ ആ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല എന്നും സമീർ വാങ്കഡെ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ആര്യൻ ഖാൻ കേസ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് താൻ അഭ്യർത്ഥിച്ചിരുന്നതായി സമീർ വാങ്കഡെ വ്യക്തമാക്കി. “ആര്യൻ ഖാൻ കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഞാനും അഭ്യർത്ഥിച്ചിരുന്നു. അതിനാൽ, ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ അന്വേഷണം നടത്തുന്നത് നല്ലതാണ്,” ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സമീർ വാങ്കഡെ പറഞ്ഞു.

“എന്നെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നത് കോടതിയിൽ എന്റെ റിട്ട് ഹർജിയായിരുന്നു. അതിനാൽ ആര്യൻ കേസും സമീർ ഖാൻ കേസും ഡൽഹി എൻസിബിയാണ് അന്വേഷിക്കുന്നത്. ഡൽഹിയിലെ എൻസിബി സംഘവും മുംബൈയിലെ സംഘവും തമ്മിലുള്ള ഏകോപനമാണിത്,” സമീർ വാങ്കഡെയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനങ്ങളിൽ താൻ തുടർന്നും പ്രവർത്തിക്കുമെന്നും സമീർ വാങ്കഡെ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച വൈകുന്നേരം, ആര്യൻ ഖാൻ കേസ് ഉൾപ്പെടെ ആറ് കേസുകൾ എൻസിബിയുടെ മുംബൈ സോണിൽ നിന്ന് സെൻട്രൽ സോണിലേക്ക് മാറ്റി. എൻസിബിയുടെ സെൻട്രൽ യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ സഞ്ജയ് സിംഗ് ഇനി അഞ്ച് കേസുകളുടെയും സൂപ്പർവൈസിംഗ് ഓഫീസറായിരിക്കും. എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്ടറായ സമീർ വാങ്കഡെ ഇനി ഈ കേസുകളുടെ ചുമതല വഹിക്കുന്നില്ല.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു