'കുട്ടി പൂജ'ക്കായി മകനെ ബലി നൽകണമെന്ന് ഭർത്താവ്; ബ്ലാക്ക് മാജിക്കിൽ നിന്ന് സംരക്ഷണം തേടി ഭാര്യ പൊലീസ് സ്റ്റേഷനിൽ, മന്ത്രവാദ ക്രിയകൾ നടക്കുന്നത് കേരളത്തിൽ!

മൂന്ന് വയസുകാരനായ മകനെ ബലി നൽകാൻ ശ്രമിക്കുന്ന ഭർത്താവിൽ നിന്നും സംരക്ഷണം തേടി യുവതി പൊലീസ് സ്റ്റേഷനിൽ. ബെംഗളൂരുവിലാണ് സംഭവം. ഭർത്താവ് ബ്ലാക്ക് മാജിക്കിന്റെ പിടിയിലന്നെനും മകനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും പണവും ഐശ്വര്യവും വരാൻ മകനെ ബലി നൽകാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ്‌ യുവതി ഉണ്ണാതെ പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പരാതിയിൽ സദ്ദാം എന്നയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ പരാതിയുമായി ആർകെ പുരം പൊലീസിനെ സമീപിച്ചിരുന്നുവെന്നും എന്നാൽ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. മന്ത്രവാദത്തിലെ ‘കുട്ടി പൂ‍ജ’ എന്ന ആചാരത്തിനായാണ് മകനെ ബലി നൽകാൻ ശ്രമിച്ചതെന്ന് പരാതിക്കാരി ആരോപിച്ചു. സെപ്റ്റംബർ 28ന് നൽകിയ പരാതിയിൽ ഭർത്താവിന്റെ ക്രൂരതകളെ കുറിച്ച് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിൽ നിന്നും സംരക്ഷണം ഒരുക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

2020ലാണ് സദ്ദാമുമായി യുവതി പരിചയത്തിലാകുന്നത്. അന്ന് ആധി ഈശഅവർ എന്നായിരുന്നു സദ്ദാം സ്വയം പരിചയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും അതേ വർഷം വിവാഹിതരാവുകയുമായിരുന്നു. ഹിന്ദു മതാചാര പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇതിന് പിന്നാലെ നവംബറിൽ മുസ്ലിം മതാചാര പ്രകാരം തന്നെ വിവാഹം ചെയ്യണമെന്ന് സദ്ദാം നിർബന്ധിച്ചതായി യുവതി പറയുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ഐശ്വര്യമുണ്ടാകുമെന്നായിരുന്നു ഭർത്താവിന്റെ വാദം. ഇതിന് പിന്നാലെ യുവതിയെ മതം മാറ്റാനുള്ള ശ്രമം നടത്തിയെന്നും പേര് മാറ്റിയെന്നും പരാതിക്കാരി ഉന്നയിച്ചു.

​ഗർഭിണിയായതോടെ ശാരീരിക പീഡനം നേരിട്ടിരുന്നതായും യുവതി പറഞ്ഞു. 2021ലാണ് യുവതി മകന് ജന്മം നൽകുന്നത്. ഇതിന് പിന്നാലെയാണ് മകനെ കുട്ടി പൂജയ്ക്കായി ബലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെടുന്നത്. അമ്മയെയും ഭർത്താവ് മർദ്ദിച്ചിരുന്നതായും യുവതി കൂട്ടിച്ചേർത്തു. കേരളത്തിലാണ് മന്ത്രവാദ പൂജകൾ പലതും നടത്തിയിരുന്നതെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ഭർത്താവിന്റെ പീഡനം ക്രൂരമായതോടെ യുവതി മകനൊപ്പം തുമക്കുരുവിൽ താമസമാക്കിയിരുന്നു. എന്നാൽ സെപ്റ്റംബർ 13ന് പ്രതിയും സുഹൃത്തും ചേർന്ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് യുവതി വീണ്ടും പൊലീസിനെ സമീപിക്കുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി