ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഭര്‍ത്താവ് അനുവദിക്കുന്നില്ല; യുവതിയുടെ കേസ് സ്റ്റേ ചെയ്ത് കോടതി

ഭര്‍ത്താവ് ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ കേസ് സ്‌റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് വിധി. യുവതി നല്‍കിയ കേസില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന വിലയിരുത്തലിലാണ് കേസ് സ്‌റ്റേ ചെയ്തത്.

യുവതിയുടെ പരാതി നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണെന്നും കോടതി വിലയിരുത്തി. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെയായിരുന്നു യുവതിയുടെ പരാതി. മാതാപിതാക്കള്‍ക്കെതിരായ അന്വേഷണം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ നല്‍കിയ പരാതി നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും സ്‌റ്റേ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് യുഎസിലേക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും യുവാവ് ഹര്‍ജിയില്‍ ആരോപിച്ചു. ഇതോടെ യുവാവിന് യുഎസില്‍ പോകാനും കോടതി അനുവാദം നല്‍കി. പ്രസവത്തിന് ശേഷം ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഭര്‍ത്താവും മാതാപിതാക്കളും അനുവദിക്കുന്നില്ലെന്നായിരുന്നു യുവതി നല്‍കിയ പരാതി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ