റിപ്പബ്ലിക് ദിനത്തിലും എണ്ണ വില നൈസായിട്ടൊന്ന് കൂട്ടിയിട്ടുണ്ടേ..56 ദിവസത്തെ വര്‍ധന 9 രൂപ

രാജ്യം 69 ാമത് റിപ്പബ്ലിക് ദിനാഘോഷം കൊണ്ടാടുമ്പൊള്‍ ഇന്ധനവിലയിലുണ്ടായ വര്‍ധന ആരറിയാന്‍. രാജ്യമാകമാനം, ഇന്നലത്തെ വിലയെ അപേക്ഷിച്ച് പെട്രോളിന്,ലിറ്ററിന് വില 14 മുതല്‍ 20 പൈസയും വരെയും ഡീസലിന് 10 മുതല്‍ 90 പൈസ വരെയും വര്‍ധിച്ചിട്ടുണ്ട്. വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 80 കടന്നിട്ടുണ്ട്. ക്യത്യമായി പറഞ്ഞാല്‍ 80 രൂപ 50 പൈസ. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 76 രൂപ 53 പൈസ. ഇന്നലെയിത് 76 രൂപ 39 പൈസയായിരുന്നു.

ഡീസല്‍ വിലയില്‍ രാജ്യത്ത് തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരമാണ്. ലിറ്ററിന് 69 രൂപ 09 പൈസ. ഇന്നലത്തേതില്‍ നിന്ന് 13 പൈസയുടെ വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഇന്ന് ബാരലിന് 66 ഡോളറാണ് വില. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന കുറവ് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. മാത്രമല്ല ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധന സര്‍വ്വമേഖലകളിലെയും വിലക്കയറ്റത്തിനും കാരണമാകുകയും ചെയ്യുന്നു. ഡിസംബര്‍ ഒന്നിന് 67 രൂപയായിരുന്ന പെട്രോള്‍ വില ഒരുമാസം പിന്നിടുമ്പോള്‍ 9 രൂപ വരെ വര്‍ധിച്ചിരിക്കുകയാണ്.
ലിറ്ററിന് നിസാരപൈസയാണ് ദിവസേന വര്‍ധനവുണ്ടാകുന്നത് എന്നത് കൊണ്ട് തന്നെ സാധാരണക്കാര്‍ ഇതിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. 56 ദിവസത്തിനുള്ളില്‍ പെട്രോളിന,് ലിറ്ററിന് 9 രൂപവരെ വര്‍ധിച്ചിരിക്കുന്നു എന്നത് കാണുമ്പോഴാണ് ഇന്ധനവിലയിലെ കൊള്ള വെളിവാകുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം