ഇന്ദിരാഗാന്ധി ജനിച്ച വീടിന് 4.35 കോടി രൂപയുടെ നികുതി നോട്ടീസ്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനിച്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ആനന്ദ് ഭവന് 4.35 കോടിരൂപ നല്‍കാന്‍ ആവശ്യപ്പെട്ട് ഭവന നികുതി നോട്ടീസ്. പാര്‍പ്പിടം എന്ന ഗണത്തില്‍ നിന്ന് ഒഴിവാക്കി 2013 മുതലുള്ള കുടിശ്ശിക അടക്കമാണ് ഇത്രയും തുക നികുതിയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ ആസ്ഥാനമായ ആനന്ദ് ഭവന്‍ നടത്തുന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ട്രസ്റ്റാണ്.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടറ്റും പ്രോപ്പര്‍ട്ടി ടാക്‌സ് നിയമങ്ങളും അനുസരിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ടാക്‌സ് അസസ്‌മെന്റ് ഓഫീസര്‍ പി കെ മിശ്ര വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. നികുതി തുക തീരുമാനിക്കാന്‍ ഞങ്ങള്‍ ഒരു സര്‍വേ നടത്തിയിരുന്നു. എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിലയിരുത്തല്‍ അന്തിമമാക്കി നോട്ടീസ് അയക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ട്രസ്റ്റിനെ എല്ലാത്തരം നികുതികളില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ആനന്ദ് ഭവന് നികുതി ചുമത്താനാവില്ലെന്ന് മുന്‍ പിഎംസി മേയര്‍ ചൗധരി ജിതേന്ദ്ര നാഥ് സിംഗ് പറഞ്ഞു. ആനന്ദ് ഭവനില്‍ നികുതി ചുമത്തുന്നത് തെറ്റാണ്. ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ട്രസ്റ്റിന് കീഴിലാണ് ഈ കെട്ടിടം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇത് സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകവും മ്യൂസിയവുമാണ്. ഇത് വിദ്യാഭ്യാസകേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് ബിജെപി സര്‍ക്കാര്‍ നികുതി ചുമത്തിയതെന്ന് നഗരവാസിയായ അഭ അവസ്തി ആരോപിച്ചു.”ആനന്ദ് ഭവന്‍ സ്വാതന്ത്ര്യസമരത്തിന്റെ ക്ഷേത്രമാണ്. നികുതി ചുമത്തുന്നത് കോണ്‍ഗ്രസ് രഹിത ഇന്ത്യയ്ക്കും നെഹ്റു വിമുക്ത ലോകത്തിനുമായുള്ള ബി.ജെ.പിയുടെ അജണ്ടയ്ക്ക് അനുസൃതമാണ്. ഇത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ചെയ്തതാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

'ഉപകരണ ക്ഷാമം ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു'; വിശദീകരിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ, പിന്തുണയുമായി ഡോകർമാർ, അനങ്ങാതെ ആരോഗ്യവകുപ്പ്

ആർസിബി താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു, പരാതിയുമായി യുപി സ്വദേശിനി

അതിന് കാരണം സൂര്യ, അദ്ദേഹത്തെ പോലൊരു മൂത്ത സഹോദരനെ ലഭിച്ചത് തന്റെ ഭാഗ്യം : കാർത്തി

'ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്‌'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്

ക്യാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സ്‌കൂളുകളില്‍ സൂംബ പരിശീലനം അടിച്ചേല്‍പ്പിക്കരുത്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സംസ്ഥാനമായി കേരളം മാറി; ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ്

അറബിക്കടലിന് മുകളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം