'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി. ബിലാസ്പൂരിലെ ഭർണിയിൽ ആണ് സംഭവം. ക്രിസ്ത്യൻ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി.

മതപരിവർത്തനം നടത്തുന്നു എന്ന പരാതിയിലാണ് നടപടി. ഹിന്ദു സംഘടനകളാണ് പാരതി നൽകിയത്. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം. മതപരിവർത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായത്. കാലങ്ങളായി ദേവാലയം പ്രവർത്തിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ബാങ്കിൽ നിന്നും ലോൺ എടുത്താണ് കെട്ടിടം നിർമ്മിച്ചതെന്നും സർക്കാർ ഭൂമിക്ക് എങ്ങനെയാണ് വായ്‌പ നൽകുക എന്നും പാസ്റ്റർ ചോദിച്ചു. അതേസമയം സംഭവത്തിൽ വലിയ പ്രതിഷേധം ആരംഭിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ