തമിഴ്‌നാട്ടില്‍ തുടര്‍ക്കഥയായി ദുരഭിമാനക്കൊല; ദളിത് യുവാവിനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ ചുട്ടുകൊന്നു; പിതാവും ബന്ധുക്കളും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല തുടര്‍ക്കഥയാകുന്നു. തമിഴ്‌നാട് തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ അച്ഛന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ പിടിയിലായി. തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ 31ന് ആയിരുന്നു ഐശ്വര്യയുടെയും നവീന്റെയും വിവാഹം. സഹപാഠികളായിരുന്നു ഇരുവരും. നവീന്‍ തിരുപ്പൂരിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ശേഷം ഇരുവരും വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് താമസം മാറി.

ജനുവരി 2ന് മകളെ കാണാനില്ലെന്ന് കാട്ടി ഐശ്വര്യയുടെ പിതാവ് പെരുമാള്‍ പല്ലടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഐശ്വര്യയെയും നവീനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. നവീനെ ഭീഷണിപ്പെടുത്തിയ പൊലീസ് ഐശ്വര്യയെ പിതാവിനൊപ്പം അയച്ചു.

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷംപെണ്‍കുട്ടിയുടെ സുഹൃത്ത് നവീനെ വിളിക്കുകയും ഐശ്വര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നവീന്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കേസില്‍ പ്രതികളായ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്