പ്രതിക്കൊപ്പം ഗംഗയില്‍ പുണ്യ സ്‌നാനം; മധ്യപ്രദേശ് പൊലീസിന് കാരണംകാണിക്കല്‍ നോട്ടീസ്

കൈവിലങ്ങ് ധരിച്ച പ്രതിയുമായി ഗംഗാനദിയില്‍ പുണ്യസ്‌നാനം നടത്തിയതിന് മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ലാല്‍ഭാഗ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.

ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയ പ്രതിയുമായി തിരികെ മടങ്ങുമ്പോഴാണ് സംഭവം. ഫെബ്രുവരി 16നാണ് പ്രതിയെ പിടികൂടാനായി മധ്യപ്രദേശ് പൊലീസ് യുപിയില്‍ എത്തിയത്. പ്രതിയെ പിടികൂടിയ ശേഷം പൊലീസുകാര്‍ ഗംഗയില്‍ പോയി മുങ്ങുകയായിരുന്നു.

ഗംഗയില്‍ മുങ്ങിയാല്‍ പാപങ്ങള്‍ ഇല്ലാതാകുമെന്നും ദിവസം ശുഭകരമാകുമെന്നും കരുതിയാണ് ഗംഗയില്‍ ഇറങ്ങിയതെന്നാണ് പൊലീസിന്റെ വാദം. പ്രതിയെ മറ്റെവിടെയും നിര്‍ത്താന്‍ കഴിയാത്തതിനാലാണ് കൂടെ കൂട്ടിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ സബ് ഇന്‍സ്പെക്ടര്‍ കേശവ് പാട്ടീലിന് നോട്ടീസ് നല്‍കിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ