'ചരിത്ര പാഠപുസ്തകങ്ങള്‍ സവര്‍ക്കറുടെ സംഭാവന എടുത്തുകാണിക്കണം'; വിലമതിക്കാനാവാത്ത ജീവിതകഥകള്‍ കുറച്ചുകാണരുത് വെങ്കയ്യ നായിഡു

ചരിത്ര പാഠപുസ്തകങ്ങളില്‍ സവര്‍ക്കറുടെ സംഭാവനകള്‍ എടുത്തുകാണിക്കണമെന്നും സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു.

“ശരിയായ അംഗീകാരം ലഭിക്കാത്തെ സവര്‍ക്കറെയും സര്‍ദാര്‍ വല്ലാഭായ് പട്ടേലിനെയും പോലുള്ളവരുടെ ജീവിതകഥകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം. സുഭാഷ് ചന്ദ്രബോസ്, ലക്ഷ്മി സ്വാമിനാഥന്‍, ജാനകി ആദി നാഹപ്പന്‍ തുടങ്ങിയ തിരിച്ചറിയാതെ പോയവരുടെ ജീവിതകഥകള്‍ക്ക് ചരിത്ര പാഠപുസ്തകങ്ങളില്‍ പ്രാമുഖ്യം നല്‍കണം” നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഏറ്റവും ഭയാനകമായ പ്രതിസന്ധികള്‍ നേരിട്ട സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഞാന്‍ ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കുന്നു എന്നാണ് അദ്ദേഹം പ്രസംഗിച്ചത്.

പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ വീര്‍ സവര്‍ക്കര്‍ പത്തുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ചിലര്‍ അവരുടെ അറിവില്ലായ്മ കാരണവും അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ യഥാര്‍ഥ്യം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Latest Stories

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ