'ചരിത്ര പുസ്തകങ്ങൾ പറയുന്നത് നുണ, ജോധയും അക്ബറും വിവാഹിതരായിട്ടില്ല'; രാജസ്ഥാൻ ഗവർണർ, അക്ബർ വിവാഹം കഴിച്ചത് ദാസിയുടെ മകളെയെന്നും വാദം

ഇന്ത്യൻ ചരിത്ര പുസ്തകങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രാജസ്ഥാൻ ഗവർണർ ഹരിഭാഹു കിസൻറാവു ബാഗ്ഡെ. മുഗൾ ചക്രവർത്തി അക്ബറിൻ്റെയും രജപുത്ര രാജകുമാരി ജോധ ബായിയുടെയും വിവാഹം നുണയാണെന്നാണ് ഗവർണറുടെ വാദം. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ആദ്യകാല സ്വാധീനം കാരണം ഇന്ത്യൻ ചരിത്രത്തിൽ തെറ്റുകൾ വന്നു. വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന ജോധ ബായിയുടെയും മുഗൾ ചക്രവർത്തി അക്ബറിന്റെയും വിവാഹ കഥ ഇത്തരത്തിലുള്ളതാണെന്നുമായിരുന്നു ബാഗ്ഡെയുടെ വാദം.

ഉദയ്പുരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു ഗവർണറുടെ പരാമർശങ്ങൾ. ‘അക്ബർ നാമ’യിൽ ജോധയുടെയും അക്ബറിന്റെയും വിവാഹത്തെക്കുറിച്ച് പരാമർശമില്ല. ജോധയും അക്‌ബറും വിവാഹിതരായെന്ന് പറയപ്പെടുന്നു. ഈ കഥയെ ആസ്‌പദമാക്കി ഒരു സിനിമയും നിർമ്മിച്ചിട്ടുണ്ട്. ചരിത്രപുസ്തകങ്ങളും ഇതുതന്നെയാണ് പറയുന്നത്, എന്നാൽ അത് നുണയാണ്. ഭർമാൽ രാജാവ് ഒരു ദാസിയുടെ മകളെ അക്ബറിന് വിവാഹം കഴിപ്പിച്ചു കൊടുത്തു’- ബാഗ്ഡെ പറഞ്ഞു.

‘ബ്രിട്ടീഷുകാർ ഇന്ത്യൻ വീരന്മാരുടെ ചരിത്രം മാറ്റിമറിച്ചു. അവരുടെ ചരിത്രപരമായ കാഴ്‌ചപ്പാട് തുടക്കത്തിൽ സ്വീകരിക്കപ്പെട്ടെങ്കിലും അവർ ശരിയായിട്ടല്ല ചരിത്രം രേഖപ്പെടുത്തിയത്. പിന്നീട് ചില ഇന്ത്യക്കാർ ചരിത്രം എഴുതിയെങ്കിലും അത് ബ്രിട്ടീഷുകാരാൽ സ്വാധീനിക്കപ്പെട്ടിരുന്നു.’ ഗവർണർ പറഞ്ഞു.

രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് അക്ബറിന് അയച്ചതായി പറയപ്പെടുന്ന ഉടമ്പടി കത്ത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബാഗ്ഡെ പറഞ്ഞു. ‘മഹാറാണ പ്രതാപ് ഒരിക്കലും തൻ്റെ ആത്മാഭിമാനം പണയം വെച്ചിട്ടില്ല. മഹാറാണ പ്രതാപും ഛത്രപതി ശിവജി മഹാരാജും ദേശഭക്തിയുടെയും ധീരതയുടെയും പ്രതീകങ്ങളാണ്. അവർ സമകാലികരായിരുന്നെങ്കിൽ, രാജ്യത്തിന്റെ ചരിത്രം വ്യത്യസ്‌തമാകുമായിരുന്നു.’ അദ്ദേഹം കൂട്ടിചേർത്തു.

ചരിത്രത്തിൽ, അക്ബറിനെക്കുറിച്ചാണ് കൂടുതൽ പഠിപ്പിക്കുന്നത്..മഹാറാണ പ്രതാപിനെക്കുറിച്ച് കുറച്ചേ പഠിപ്പിക്കുന്നുള്ളൂ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ, നമ്മുടെ സംസ്‌കാരത്തെയും മഹത്തായ ചരിത്രത്തെയും സംരക്ഷിച്ചുകൊണ്ട് ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പുതിയ തലമുറയെ സജ്ജമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഗവർണർ പറഞ്ഞു.

ചരിത്രത്തിൽ, ‘ജോധാ അക്ബർ’ എന്നറിയപ്പെടുന്ന കഥ, 1562ൽ മുഗൾ ചക്രവർത്തിയായ അക്ബറും ഹിന്ദു രജപുത്ര രാജകുമാരിയായ മറിയം-ഉസ്-സമാനി (ജോധാ ബായി എന്നും അറിയപ്പെടുന്നു) തമ്മിലുള്ള വിവാഹത്തെ കുറിച്ചാണ്. ഒരു പ്രണയകഥയായി അറിയപ്പെടുന്ന കഥ, യഥാർത്ഥത്തിൽ മുഗൾ സാമ്രാജ്യവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള രജപുത്ര രാജവംശത്തിന്റെ (ഇന്നത്തെ ജയ്പൂർ) തന്ത്രപരമായ നീക്കമായിരുന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. ഇരുവരുടെയും വിവാഹം ഹിന്ദു, മുസ്ലീം ആചാരങ്ങൾ ഉൾപ്പെടുത്തിയ ചടങ്ങായിരുന്നവെന്നും ചരിത്രം പറയുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ