കൃഷ്ണന് എതിരെ പ്രകോപനപരമായ പരാമര്‍ശം ; ആര്‍.എസ്.എസ് മേധാവിക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണം; മൂന്നു സംസ്ഥാനങ്ങളില്‍ പരാതി

ആര്‍എസ്എസ് മേധാവിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ദല്‍ഹിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മേധാവി മോഹന്‍ ഭഗവതിനെതിരെ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. യൂട്യൂബറും എഴുത്തുകാരനുമായ സന്ദീപ് ദിയോയാണ് ഡല്‍ഹിയില്‍ പരാതി നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ മുന്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവും പരാതിയുടെ പകര്‍പ്പ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ആര്‍എസ്എസിനെ മുഖമാസികയായ പാഞ്ചജന്യയുടെ എഡിറ്റര്‍ പ്രഫുല്‍ കേത്കര്‍, ഓര്‍ഗനൈസര്‍ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എന്നിവര്‍ക്കെതിരെയും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. രണ്ട് ആര്‍എസ്എസ് മുഖപത്രങ്ങളുമായി ഭഗവത് അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ ഹിന്ദു മതം സ്വവര്‍ഗരതിയെ അംഗീകരിക്കുകയും ദൈവങ്ങളെ ബന്ധപ്പെടുത്തുകയും ചെയ്തുവെന്ന് പറയുന്നതായി പരാതിയില്‍ പറയുന്നു.

ആര്‍എസ്എസ് മേധാവി കൃഷ്ണനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹിന്ദുവികാരം വൃണപ്പെടുത്തുന്ന രീതിയാണ് ആര്‍എസ്എസ് മേധാവി സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍, ക്രിമിനല്‍ കേസ് എടുക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ കീഴിലുള്ള രണ്ട് മാസികകളുടെയും എഡിറ്റര്‍മാരോട് മാപ്പ് പറയണമെന്നും ഇതു മാസികയിലൂടെ അച്ചടിച്ച് പ്രചരിപ്പിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ