ഹിന്ദുക്കള്‍ നിര്‍ബന്ധമായും ഗോമൂത്രം കുടിക്കണം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

മധ്യപ്രദേശില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ നിര്‍ബന്ധമായും ഗോമൂത്രം കുടിക്കണമെന്നാണ് ബിജെപി നേതാവ് ചിന്തു വര്‍മ്മ ആവശ്യപ്പെടുന്നത്. ഇന്‍ഡോറിലെ ബിജെപിയുടെ ജില്ല അധ്യക്ഷനാണ് ചിന്തു വര്‍മ്മ. ഹിന്ദുക്കള്‍ക്ക് ഗോമൂത്രം കുടിക്കാന്‍ എതിര്‍പ്പുണ്ടാകില്ലെന്നും ചിന്തു പറഞ്ഞു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആളുകള്‍ ഗോമൂത്രം കുടിക്കണമെന്നാണ് ബിജെപി നേതാവിന്റെ ആഹ്വാനം. പന്തലിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഗോമൂത്രം കുടിപ്പിക്കണമെന്ന് നവരാത്രി ഉത്സവത്തിന്റെ സംഘാടകരോട് ചിന്തു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഹിന്ദുക്കളാണെങ്കില്‍ അവര്‍ക്ക് ഗോമൂത്രം കുടിക്കുന്നതില്‍ എതിര്‍പ്പുണ്ടാകില്ലെന്നും ചിന്തു കൂട്ടിച്ചേര്‍ത്തു. ചിലര്‍ ഇത്തരം പരിപാടികളില്‍ അനാവശ്യമായി ചേരാറുണ്ട്. ഇത് പല വിവാദങ്ങള്‍ക്കും വഴി വയ്ക്കും. ഒരാളുടെ ആധാര്‍ കാര്‍ഡ് തിരുത്താന്‍ സാധിക്കും. എന്നാല്‍ ഒരാള്‍ യഥാര്‍ത്ഥ ഹിന്ദു ആണെങ്കില്‍ അയാള്‍ യാതൊരു മടിയും കൂടാതെ ഗോമൂത്രം കുടിക്കുമെന്നും ചിന്തു പറഞ്ഞു.

Latest Stories

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്