സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

മധ്യപ്രദേശിലെ ജബൽ പൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന. സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജബൽ പൂരിലുള്ള ജോയ് സ്കൂൾ ഹിന്ദു സംഘടന അടിച്ച് തകർത്തത്. സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും, വൻനാശനഷ്ടങ്ങൾ ഇതിന്റെ പേരിൽ ഹിന്ദു സംഘടന വരുത്തിവെക്കുകയും ചെയ്തു.

പ്രതിഷേധത്തെ തുടർന്ന് അക്രമകാരികൾ സ്കൂളിലേക്ക് ചെളി നിറച്ച് കൊണ്ടുവന്ന കവറുകളും എറിഞ്ഞു. പൊലീസ് നോക്കിനിൽക്കെയാണ് അക്രമകാരികൾ സ്കൂൾ അടിച്ചു തകർത്തത്.

 അതേസമയം ആദിവാസികളെ ക്രിസ്ത്യാനികളായി മതം മാറ്റുന്നു എന്ന് ആരോപിച്ച് മലയാളി വൈദികനെ അടക്കം വിശ്വഹിന്ദു പരിഷത്ത് മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അഖിലേഷ് മേവൻ മാപ്പ് പറയണമെന്നാണ് ഹിന്ദു സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ