'അവരുടെ ഇംഗ്ലീഷ് നല്ലതായിരിക്കും പക്ഷേ പ്രവൃത്തികള്‍ മോശം'; രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് നിര്‍മ്മല സീതാരാമനും ഖാര്‍ഗേയും

ഭരണഘടനയുടെ 75ാം വാര്‍ഷികത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ വാക്‌പോരിനാണ് കളമൊരുക്കിയത്. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും തമ്മില്‍ രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് ബിജെപി നേതാക്കളേയും പോലെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും പ്രധാന എതിരാളി. നെഹ്‌റുവിന് പിന്നാലെ ഇന്ദിര ഗാന്ധിയേയും മറ്റ് പ്രധാന കോണ്‍ഗ്രസ് നേതാക്കളേയുമെല്ലാം ഭരണഘടന ചര്‍ച്ചയില്‍ ധനമന്ത്രി കടന്നാക്രമിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉള്‍പ്പെടെയുള്ള മുത്തശ്ശി പാര്‍ട്ടി നേതാക്കളേയും പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനല്ല, മറിച്ച് അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചു. ഇന്നും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്ന രാഷ്ട്രമായ ഇന്ത്യയില്‍ ഇന്ത്യക്കാരുടെ സംസാര സ്വാതന്ത്ര്യത്തെ തടയുന്ന ഭരണഘടനാ ഭേദഗതിയുമായി ആദ്യഇടക്കാല സര്‍ക്കാര്‍ രംഗത്ത് വന്നത് ഭരണഘടന അംഗീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെക്കുറിച്ചുള്ള സീതാരാമന്റെ പരാമര്‍ശത്തില്‍ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി പറഞ്ഞത്. അവര്‍ക്ക് നല്ല ഭാഷയുണ്ടെങ്കിലും നല്ല പ്രവൃത്തികളില്ലെന്നാണ് ഖാര്‍ഗെ നിര്‍മ്മലയെ പരിഹസിച്ചത്.

എനിക്കും വായിക്കാനറിയാമെന്ന് അവരോട് പറയണം. ഞാന്‍ മുനിസിപ്പാലിറ്റി സ്‌കൂളിലാണ് പഠിച്ചത്, നിര്‍മല സീതാരാമന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുണ്ട്. അതിനാല്‍ അവരുടെ ഇംഗ്ലീഷ് ഭാഷ നന്നായിരിക്കുമെന്ന് ഉറപ്പാണ്, ഒപ്പം അവരുടെ ഹിന്ദിയും നന്നായിരിക്കും, പക്ഷേ പ്രവൃത്തികള്‍ നല്ലതല്ല.’

ധനമന്ത്രി നിര്‍മ്മല സീതാരാമന് അവരുടെ അതേ ഭാഷയില്‍ മറുപടി നല്‍കിയ ഖാര്‍ഗെ ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയെയും ദേശീയ പതാകയെയും അശോകചക്രത്തെയും വെറുക്കുന്നവര്‍ കോണ്‍ഗ്രസന്നെ നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ പരിഹസിച്ചു.

‘ഇതെന്താണ്? ഈ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ ഇവര്‍ ഈ ഭരണഘടന കത്തിച്ചു. ഭരണഘടന അംഗീകരിച്ച ദിവസം അവര്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ബാബാസാഹെബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി എന്നിവരുടെ കോലം കത്തിച്ചു.

ഇത്തരത്തില്‍ ഭരണഘടന കത്തിച്ചവരും അത് സൃഷ്ടിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കോലം കത്തിച്ചവരുമാണ് ഇന്ന് ഭരണഘടനയുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നതെന്ന് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു..

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ