'ഫാ. സ്റ്റാൻ സ്വാമിയെ പോലെ ഹേമന്ത് സോറൻ ജയിലിൽ പീഡിപ്പിക്കപ്പെടുന്നു'; ആരോപണവുമായി ഭാര്യ കൽപന സോറൻ

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ചികിത്സ ലഭിക്കാതെ ജയിലിൽ മരണത്തിന് കീഴടങ്ങിയ ഫാ. സ്റ്റാൻ സ്വാമിയെ പോലെ പീഡിപ്പിക്കപ്പെടുകയാണെന്ന് കുടുംബം. ഹേമന്ത് സോറന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭാര്യ കൽപന സോറനാണ് ആശങ്കയറിയിച്ചത്.
ആദിവാസികളുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച അതേ പീഡനമാണ് ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും നേരിടുന്നതെന്ന് ജെഎംഎം നേതാവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ കുറിപ്പിൽ പറയുന്നു.

ഇന്ന് ഓരോ ജാർഖണ്ഡുകാരനും ഹേമന്ത് സോറന് അനുകൂലമായി നിൽക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജാർഖണ്ഡിനെ മറ്റൊരു മണിപ്പൂർ ആക്കാനുള്ള ശ്രമം അവർ അവസാനിപ്പിക്കില്ലെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ‘എതിർ ശബ്ദങ്ങളെയും ആദിവാസികളേയും അടിച്ചമർത്തുകയും തീവ്രവാദ ചാപ്പ കുത്തി മനുഷ്യാവകാശ പ്രവർത്തനങ്ങളെ ക്രിമിനൽ കുറ്റമാക്കുകയും ചെയ്യുന്ന ബിജെപി നയത്തിൻ്റെ ഉദാഹരണമാണ് അദ്ദേഹത്തിൻ്റെ മരണമെന്നും പോസ്റ്റിൽ വിശദമാക്കുന്നു.

’84കാരനായ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ അവസ്ഥ ഇന്ത്യയുടെ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും മേൽ വീണ ഒരു കറുത്ത പാടാണ്. പതിറ്റാണ്ടുകളായി ആദിവാസികളുടെ അവകാശങ്ങൾക്കായി വാദിക്കുകയും പോരാടുകയും ചെയ്ത ഫാദർ സ്റ്റാൻ സ്വാമിക്ക് പാർക്കിൻസൺസ് രോഗവും പ്രായാധിക്യവും ഉണ്ടായിരുന്നിട്ടും ബിജെപി സർക്കാർ ചുമത്തിയ വ്യാജ തീവ്രവാദ ആരോപണങ്ങളാൽ അദ്ദേഹത്തിന് ജാമ്യവും ചികിത്സയും നിഷേധിക്കപ്പെട്ടു. 25 പൈസയുടെ സ്ട്രോ പോലും വെള്ളം കുടിക്കാൻ നൽകിയില്ല’- പോസ്റ്റിൽ പറയുന്നു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ​ഹേമന്ത് സോറന് മെയ് 17ന് സുപ്രിംകോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരിയിലാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ സോറൻ നൽകിയ ഹർജി മെയ് മാസമാദ്യം ജാർഖണ്ഡ് ഹൈക്കോടതിയും തള്ളിയിരുന്നു.

ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമി (84) 2021 ജൂലൈ അഞ്ചിനാണ് അന്തരിച്ചത്. സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ്​ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപക്കേസിൽ ഗൂഢാലോചന ആരോപിച്ചായിരുന്നു അറസ്റ്റ്​. നാഡീവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന്​ പരാതി ഉയർന്നിരുന്നു. കൈവിറയൽ ഉള്ളതിനാൽ വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കണമെന്ന സ്റ്റാൻ സാമിയുടെ അപേക്ഷ പോലും എൻഐഎയുടെ എതിർപ്പിനെ തുടർന്ന് പരി​ഗണിക്കുന്നത് കോടതി വൈകിച്ചു.

നില വഷളായതിനെ തുടർന്ന് ഒടുവിൽ ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹം മുംബൈ ഹോളി ഫെയ്​ത്ത്​ ഹോസ്​പിറ്റലിൽ വച്ചാണ്​ മരിച്ചത്​. അഞ്ച് പതിറ്റാണ്ട് ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യൂട്ട് സഭയിൽപെട്ട അദ്ദേഹം മറ്റ് മന്യഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകതാ പരിഷത്തിന്‍റെ യോഗത്തിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നും അതിൽ സ്റ്റാൻ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എൻഐഎയുടെ ആരോപണം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം