അടിയന്തര ലാൻഡിങിനിടെ അന്തരീക്ഷത്തിൽ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്റർ; പരിഭ്രാന്തി പടർത്തിയ നിമിഷങ്ങൾ: വീഡിയോ പുറത്ത്

കേദാർനാഥിൽ അടിയന്തര ലാൻഡിങ്ങിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്റർ. ഉത്തരാഖണ്ഡിലെ സിർസിയിൽ നിന്ന് കേദാർനാഥിലേക്ക് തീർത്ഥാടകരുമായി വരികയായിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. സാങ്കേതിക തകരാറിനെത്തുടർന്നായിരുന്നു ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡ് ചെയ്തത്‌.

ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്റർ കറങ്ങിത്തിരിഞ്ഞ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലാൻഡ് ചെയ്യേണ്ട ഹെലിപാടിൽ നിന്ന് 100 മീറ്റർ അകലെയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഹെലികോപ്ടറിന്റെ പിൻഭാഗം നിലത്തിടിക്കുകയും ചെയ്തു‌. ഹെലികോപ്റ്റർ കറങ്ങിത്തിരിഞ്ഞത് കണ്ട് നിന്നവരിൽ പരിഭ്രാന്തി പടർത്തി.

പൈലറ്റടക്കം ഏഴുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഏറെനേരം ഹെലിപാടിന് മുകളിൽ കറങ്ങിയ ശേഷമാണ് വേറൊരുഭാഗത്ത് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടമാകാനുള്ള കാരണം പരിശോധിക്കും. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ