'ഒന്നുകിൽ ഒരു കിടക്ക നൽകൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവെച്ച് അ​ദ്ദേഹത്തെ കൊന്നു കളഞ്ഞേക്കൂ'; അധികൃതരോട് കേണപേക്ഷിച്ച് മകൻ

കോവിഡ് വ്യാപനം മൂലം ആശുപത്രികൾ തിങ്ങി നിറഞ്ഞ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് അവശനായ പിതാവിന് വൈദ്യസഹായം ആവശ്യപ്പെട്ട് ഹൃദയം തകരുന്ന അഭ്യർത്ഥനയുമായി മകൻ.  “ഒന്നുകിൽ അദ്ദേഹത്തിനൊരു കിടക്ക നൽകൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവെച്ച് അ​ദ്ദേഹത്തെ കൊന്നു കളഞ്ഞേക്കൂ” എന്നാണ് ചന്ദ്രപൂർ സ്വദേശിയായ കിഷോര്‍ നഹര്‍ഷെട്ടിവര്‍ എന്ന യുവാവിന്റെ അഭ്യർത്ഥന.

മഹാരാഷ്ട്രയിലും തെലങ്കാനയിലുമുള്ള നിരവധി ആശുപത്രികളിലാണ് പിതാവിനെയും കൊണ്ട് ഈ യുവാവ് 24 മണിക്കൂറിനുള്ളിൽ കയറിയിറങ്ങിയത്. എന്നാൽ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് കുത്തനെയുണ്ടായ വർദ്ധനയെ തുടർന്ന് ഒരിടത്തും മതിയായ ആരോ​ഗ്യ സംവിധാനങ്ങളില്ല. ആശുപത്രികൾ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്.

മുംബൈയിൽ നിന്ന് 850 കിലോമീറ്റർ അകലെയുള്ള ചന്ദ്രപുരിൽ കഴിഞ്ഞ 24 മണിക്കൂറായി രോഗികളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. രോഗികളുടെ പെട്ടെന്നുള്ള ഒഴുക്ക് നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ് കാരണം. വൃദ്ധരായ രോഗികളെയൊക്കെ ആശുപത്രിക്കു പുറത്ത് പാർക്കു ചെയ്തിരിക്കുന്ന ആംബുലൻസുകളിൽ കിടത്തിയിരിക്കുകയാണെന്നാണു റിപ്പോർട്ട്. അത്തരത്തിൽ ഒരു ആംബുലൻസിലാണ് സാഗറിന്റെ പിതാവും.

‘ഇന്നലെ വൈകിട്ട് 3 മുതൽ മുതൽ‌ ഞാൻ ചികിത്സയ്ക്കായി ഓടുകയാണ്. ആദ്യം വറോറ ആശുപത്രിയിൽ പോയി, പിന്നീട് ചന്ദ്രപുരിലെ ആശുപത്രിയിലും. ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും കിടക്ക ഒഴിവില്ലായിരുന്നു. രാത്രി ഒന്നരയോടെ തെലങ്കാനയിലേക്കു പോയി. വെളുപ്പിനെ മൂന്നോടെ തെലങ്കാനയിൽ എത്തിയെങ്കിലും അവിടുത്തെ ആശുപത്രികളിലും കിടക്ക ഒഴിവില്ലായിരുന്നു. രാവിലെയോടെ ഞങ്ങൾ തിരിച്ചെത്തി, ഇവിടെ കാത്തിരിക്കുകയാണ്.’– സാഗർ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഓക്സിജന്റെ ലഭ്യതക്കുറവ് സാഗറിന്റെ പിതാവിന്റെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ഈ അവസ്ഥയിൽ പിതാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും ഒന്നുകിൽ അദ്ദേഹത്തിന് ചികിത്സ നൽകാനോ അല്ലെങ്കിൽ ഒരു ഇഞ്ചക്‌ഷൻ നൽകി കൊല്ലാനോ ആണ് വികാരഭരിതനായി സാഗർ പറയുന്നത്.

രാജ്യത്ത് കോവിഡ് ഏറ്റവും മോശമായി പടർന്നുപിടിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിവസം ചെല്ലുംതോറും രോഗികൾ ചികിത്സയ്ക്കായി നട്ടംതിരിയുകയാണ്. രോഗികളുടെ അതിപ്രസരം മൂലം വെന്റിലേറ്ററുകൾക്കും ഓക്സിജനും കിടക്കകൾക്കും വൻ ക്ഷാമമാണു സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചന്ദ്രപുരിൽ മാത്രം 850 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറു പേർ മരിച്ചു. നിലവിൽ ഇവിടെ മാത്രം 6953 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 60,212 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.

രോഗവ്യാപനം മൂർച്ഛിച്ച സാഹചര്യത്തിൽ ഇന്നു രാത്രി 8 മുതൽ 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 144 ഏർപ്പെടുത്തും. അവശ്യസാധന, സേവന മേഖലയ്ക്കു പുറത്തുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കും. അവശ്യ മേഖലയിലുള്ളവ രാവിലെ 7 മുതൽ രാത്രി 8 വരെ മാത്രം പ്രവർത്തിക്കും. ലോക്കൽ ട്രെയിൻ അടക്കം പൊതുഗതാഗത സംവിധാനം അവശ്യമേഖലയിലുള്ളവർക്കും അടിയന്തര യാത്രക്കാർക്കും മാത്രമായിരിക്കും. അനാവശ്യ യാത്രകൾ അനുവദിക്കില്ല.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ