ഒന്നര മാസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റു; യുവാവിനെ പാമ്പ് കടിക്കുന്നത് ശനിയാഴ്ചകളില്‍ മാത്രം; ഒടുവില്‍ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു

നാല്‍പ്പത് ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്തെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദ്വിവേദി എന്ന 24കാരനാണ് 40 ദിവസത്തിനിടെ തനിക്ക് ഏഴ് തവണ പാമ്പ് കടിയേറ്റെന്ന ആരോപണവുമായി രംഗത്ത് വന്നത്.

ശനിയാഴ്ചകളില്‍ മാത്രമാണ് തനിക്ക് പാമ്പ് കടിയേല്‍ക്കുന്നതെന്നും വികാസ് ആരോപിച്ചിരുന്നു. ജൂണ്‍ 2ന് ആയിരുന്നു വികാസിന് ആദ്യം പാമ്പ് കടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച വികാസിന് മതിയായ ചികിത്സയും ലഭിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി വിട്ട ശേഷം ജൂലൈ 6 വരെ അഞ്ച് തവണ കൂടി പാമ്പ് കടിയേറ്റതായി വികാസ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ സംഭവം വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നാല് തവണ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വികാസ് വീടുവിട്ട് ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ അഞ്ചാം തവണയും പാമ്പ് കടിയേറ്റതോടെ യുവാവിനെ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

എന്നാല്‍ സ്വന്തം വീട്ടിലെത്തിയിട്ടും രണ്ട് തവണ കൂടി പാമ്പ് കടിയേറ്റതോടെ ഇയാളുടെ പിതാവ് ചികിത്സയ്ക്കായി ജില്ലാ മജിസ്‌ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാമ്പ് കടിയുടെ രഹസ്യം പുറത്തുവരുന്നത്. ദുരൂഹ സംഭവത്തില്‍ മജിസ്‌ട്രേറ്റ്, ഡോക്ടര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പാനല്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വികാസിന് ഒഫിഡിയോഫോബിയ അഥവാ പാമ്പിനോടുള്ള അമിതമായ ഭയം എന്ന മാനസികാവസ്ഥയാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു തവണ മാത്രമാണ് വികാസിന് യഥാര്‍ത്ഥത്തില്‍ പാമ്പ് കടിയേറ്റിരുന്നത്. തുടര്‍ന്ന് വീണ്ടും കടിയേറ്റെന്നത് യുവാവിന്റെ മാനസികാവസ്ഥ മൂലമാണെന്നും വിദഗ്ധ സമിതി വിലയിരുത്തി.

Latest Stories

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !

ഇന്ത്യ ധര്‍മ്മശാലയല്ല, അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ല; ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി

'ഭാവിവധുവിനെ കണ്ടെത്തി, പ്രണയ വിവാഹമായിരിക്കും'; നടൻ വിശാൽ വിവാഹിതനാകുന്നു, വധു നടി?

'തുർക്കിയുടെ മധുരം ഇന്ത്യയിൽ അലിയില്ല'; തുർക്കിയിൽ നിന്നുള്ള ബേക്കറി, മിഠായി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ

IPL 2025: വിരാട് കോഹ്‌ലിയുടെ ആ ഐക്കോണിക്‌ ഷോട്ട് കളിച്ച് രാഹുല്‍, ആരാധകര്‍ കയ്യടിച്ചുനിന്നുപോയ നിമിഷം, മനോഹരമെന്ന് സോഷ്യല്‍ മീഡിയ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാം; തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി

IPL 2025: എല്ലാംകൂടി എന്റെ തലയില്‍ ഇട്ട് തരാന്‍ നോക്കണ്ട, രാജസ്ഥാന്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന് കാരണം അതാണ്, താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ദ്രാവിഡ്

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയോട് പൊലീസ് ക്രൂരത; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, അന്വേഷണത്തിന് ഉത്തരവിട്ടു