കണക്കുകള്‍ നിരത്തി യോഗേന്ദ്രയാദവ്; 'ഗുജറാത്തില്‍ ബി.ജെ.പി തരിപ്പണമാകും'

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തരിപ്പണമാകുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും തെരഞ്ഞെടുപ്പ് വിദഗ്ദനും മുന്‍ എഎപി നേതാവുമായ യോഗേന്ദ്രയാദവ്.

മൂന്ന് സാധ്യതകളാണ് യോഗേന്ദ്രയാദവ് പ്രവചിക്കുന്നത്. ഒന്നുകില്‍ 43 ശതമാനം വോട്ടുകളോടെ ബിജെപി 86 സീറ്റ് നേടും എന്നാല്‍ 92 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. അല്ലെങ്കില്‍ 113 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ ബിജെപിയ്ക്ക് 41 ശതമാനം വോട്ടുകളോടെ 65 സീറ്റ് മാത്രമാണ് ലഭിക്കുകയെന്നും അ്ദ്ദേഹം പറഞ്ഞു. അതും അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്നും ബ.ജെ.പി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി ന്യൂസ് ഇതുവരെ നടത്തിയ സര്‍വ്വെകള്‍ പരിഗണിച്ചാണ് യോഗേന്ദ്ര യാദവിന്റെ പ്രവചനം. ജനവികാരം ബിജെപിക്ക് അനുകൂലമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ആഗസ്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം ബിജെപി 30 ശതമാനം ലീഡ് നേടേണ്ടതാണ്. എന്നാല്‍ ഒക്ടോബറില്‍ ലീഡ് ആറ് ശതമാനമായി കുറഞ്ഞു. നവംബറില്‍ പൂജ്യം ശതമാനമായെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. ബിജെപിക്ക് എതിരായാണ് കാറ്റ് വീശുന്നത്. ബിജെപി ഗുജറാത്തില്‍ നിലം തൊടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്