വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട്; ഗുജറാത്തില്‍ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിംഗ്

ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം നാളെ വരനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും. റീപോളിങ്ങിനു കാരണമെന്തെന്നു കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണെന്നാണു വിശദീകരണം. ദലിത് നേതാവ് ജിഗ്‌നേശ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിങ്.

വിസ്നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍-ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങി പത്ത് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മോക്ക് പോളിംഗ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണം.

ഹിമാചല്‍പ്രദേശിലും നാളെയാണ് വോട്ടെണ്ണല്‍. രണ്ടിടത്തും ബിജെപി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം വീണ്ടും മുറുകുകയാണ്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാര്‍ദിക് പട്ടേലും അല്‍പേശ് ഠാക്കൂറും രംഗത്തെത്തി. ഡിസംബര്‍ ഒമ്പത്, പതിനാല് എന്നീ ദിവസങ്ങളിലായിട്ടായിരുന്നു ഗുജറാത്തിലെ വോട്ടിംഗ് നടന്നത്. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍