ഗുജറാത്ത് കലാപം; മോദിയെ കുടുക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തി, ടീസ്റ്റ സെതല്‍വാദ് പങ്കാളിയെന്ന് പൊലീസ്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നരേന്ദ്രമോദിയെ കുടുക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് ഗുജറാത്ത് പൊലീസ്, സാമൂഹ്യ പ്രവര്‍ത്തകയായ ടീസ്ത സെല്‍വാദ് ഈ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്നും പൊലീസ് കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു.

ടീസ്തയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് കൊണ്ടാണ് പൊലീസിന്റെ വാദം. 2002 ലെ ഗുജറാത്ത് വംശഹത്യക്ക് പിന്നാലെയാണ് ഈ ഗൂഢാലോചന നടന്നതെന്നും പൊലീസ് വ്യക്തമാക്കി. ഗുജറാത്ത് കലാപക്കേസുകളില്‍ നിരപാധികളെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ടീസ്ത സെല്‍വാദ് അറസ്റ്റിലായത്. മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

കലാപത്തെ തുടര്‍ന്ന് ഗുജറാത്തിലെ അന്നത്തെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാനാണ് ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായി ടീസ്തയ്ക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചു. സാമ്പത്തിക സഹായം അടക്കമുള്ള ആനുകൂല്യങ്ങളാണ് ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

30 ലക്ഷം രൂപ അഹമ്മദ് പട്ടേലില്‍നിന്ന് ടീസ്തയ്ക്ക് ലഭിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. അന്വേഷണ സംഘത്തിന്റെ വാദത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അഹമ്മദാബാദ് സെഷന്‍സ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്