യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗുജറാത്ത് കമ്പനി 265 കോടി രൂപ പിൻവലിച്ചു

യെസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പ് ഗുജറാത്തിലെ വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ (വിഎംസി) സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്‌പി‌വി) വഡോദര സ്മാർട്ട് സിറ്റി ഡെവലപ്‌മെന്റ് കമ്പനി യെസ് ബാങ്കിൽ നിന്ന് 265 കോടി രൂപ പിൻവലിച്ചതായി “വാർത്ത ഏജൻസി” റിപ്പോർട്ട് ചെയ്തു.

സ്വകാര്യ ബാങ്കായ യെസ് ബാങ്കിലെ സാമ്പത്തിക തകർച്ച കാരണം യെസ് ബാങ്കിൽ നിന്ന് ഉപഭോക്താവിന് പിൻ‌വലിക്കാവുന്ന തുക 50,000 രൂപയായി റിസർവ് ബാങ്ക് വ്യാഴാഴ്ച പരിമിതപ്പെടുത്തിയിരുന്നു.

സ്മാർട്ട് സിറ്റി മിഷനു കീഴിലുള്ള ഗ്രാന്റിന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്ന് തുക സ്വീകരിച്ച് പ്രാദേശിക യെസ് ബാങ്ക് ശാഖയിൽ നിക്ഷേപിചിരുന്നതായി എസ്പിവി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിഎംസി ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണറുമായ സുധീർ പട്ടേൽ പറഞ്ഞു.

യെസ് ബാങ്ക് നേരിടുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് രണ്ട് ദിവസം മുമ്പ് ഇത് പിൻവലിക്കുകയും ബാങ്ക് ഓഫ് ബറോഡയിലെ പുതിയ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു എന്ന് ഇദ്ദേഹം അറിയിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ