ഗുഡിയ ബലാത്സംഗ കേസ്: രണ്ട് പേർ കുറ്റവാളികളാണെന്ന് ഡൽഹി കോടതി; 'അഞ്ച് വയസുകാരി അനുഭവിക്കേണ്ടിവന്നത് അസാധാരണമായ ക്രൂരത'

2013 ൽ ഡൽഹിയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കേസിൽ ഡൽഹി കോടതി രണ്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. “നമ്മുടെ സമൂഹത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചില അവസരങ്ങളിൽ ദേവതയായി ആരാധിക്കാറുണ്ടെങ്കിലും നിലവിലെ കേസിൽ ഇരയായ കുട്ടി അസാധാരണമായ അധാർമ്മികതയും അതിക്രൂരതയും അനുഭവിച്ചിട്ടുണ്ട്.” കേസിൽ ജനുവരി 30 ന് ശിക്ഷ പ്രഖ്യാപിക്കാനിരിക്കുന്ന കോടതി നിരീക്ഷിച്ചു.

ഇരയ്‌ക്കെതിരായ കുറ്റകൃത്യം വളരെ ക്രൂരവും ജുഗുപ്‌സാവഹവുമായ രീതിയിലാണ് നടത്തിയത്, സമൂഹത്തിന്റെ കൂട്ടായ മനഃസാക്ഷിയെ ഇത് ഉലച്ചു, പ്രതികളായ മനോജ് കുമാറും പ്രദീപും കുറ്റക്കാരാണെന്ന് പറഞ്ഞ കോടതി കൂട്ടിച്ചേർത്തു.
നിർഭയയുടെ ക്രൂരമായ ബലാത്സംഗത്തിന് നാലുമാസത്തിനുശേഷം നടന്ന ആക്രമണം ഞെട്ടിക്കുന്ന വിശദാംശങ്ങളുമായി തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു. മാധ്യമങ്ങളിൽ ചിലർ ഗുഡിയ എന്ന് പേരിട്ട പെൺകുട്ടിയെ കാണാതാവുകയും പൊലീസ് മാതാപിതാക്കളോട് സ്വയം അന്വേഷിക്കാൻ പറയുകയും ചെയ്തു.

രണ്ടുദിവസത്തിനുശേഷം കിഴക്കൻ ഡൽഹിയിലുള്ള ഒരു വീടിന്റെ ബേസ്മെന്റിൽ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. അവളുടെ സ്വകാര്യ ഭാഗങ്ങൾക്കുള്ളിൽ മെഴുകുതിരികളും കുപ്പികളും കയറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്.

രണ്ട് പ്രതികളെയും ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു, എന്നാൽ നടപടിക്രമ കാലതാമസം കേസിനെ ബാധിച്ചു.

“വിചാരണ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും ഞങ്ങൾക്ക് നീതി ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍